Site icon

കുട്ടികൾക്ക് വളരെ ഹെൽത്തിയായ ഒരു സ്നാക്ക് ഉണ്ടാക്കി എടുത്താലോ, വളരെ ഈസി ആണ് ടേസ്റ്റി ആണ്!!

featured 8 min

easy and healthy snack for kids: നല്ല ടേസ്റ്റിയും അതു പോലെ തന്നെ ഹെൽത്തിയുമായ കുട്ടികൾക്കൊക്കെ വളരെ ഇഷ്ടപ്പെടുന്ന ഒരു അടിപൊളി സ്നാക്ക് റെസിപ്പിയാണിത്.

ചേരുവകൾ

ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഓട്സ് ഇട്ടു കൊടുത്ത് കുറഞ്ഞത് രണ്ട് മിനിറ്റ് നേരം ഒന്ന് റോസ്‌റ് ചെയ്ത് എടുക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് ബദാം ഇട്ടു കൊടുത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച് എടുക്കുക. ഇനി വീണ്ടും ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത് ചൂടാകുമ്പോൾ നമ്മൾ അടിച്ചു വച്ചിരിക്കുന്ന ബദാമിന്റെ പേസ്റ്റും കൂടെ തന്നെ കൊക്കോ പൗഡറും കൂടി ഇട്ടു കൊടുത്തു നന്നായി ഇളക്കി യോജിപ്പിച് എടുക്കാം.

easy and healthy snack for kids

ഇനി ഇതിലേക്ക് ചെറുതായി ചിരകിയ തേങ്ങ ഇട്ടുകൊടുക്കുക കൂടെ തന്നെ നേരത്തെ റോസ്റ്റ് ചെയ്തു വച്ചിരിക്കുന്ന ഓട്സ് കൂടിയിട്ട് എല്ലാം ഇളക്കി യോജിപ്പിച്ച് എടുക്കുക. അവസാനമായി നിങ്ങക്ക് മധുരത്തിന് ആവശ്യമായ തേൻ ഒഴിച്ച് കൊടുക്കുക കൂടെ തന്നെ വാനില എസൻസും കൂടി ഒഴിച്ചു കൊടുക്കുക. ഇനി തീ ഓഫ് ആക്കി ഇതെല്ലാം ഒന്ന് തണുക്കാൻ വെക്കുക. മിക്സ്‌ ചൂടറി കഴിയുമ്പോൾ ഇഷ്ടമുള്ള ഷേപ്പിലേക് മാറ്റുക. കുക്കീസിന്റെ ഷേപ്പ് ആകുമ്പോൾ കുട്ടികൾ വേഗം കഴിച്ചോളും. പിന്നീട് ഇത് ഫ്രിഡ്ജിൽ കുറഞ്ഞത് ഒരു 15 മിനിറ്റ് വെച്ച് തണുപ്പിച്ച് എടുക്കാം.

Read also: പതിവ് ബ്രേക്ഫാസ്റ്റിൽ നിന്ന് ഒരു വെറൈറ്റി ബ്രേക്ക്ഫാസ്റ്റും കറിയും നോക്കാം!!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version