easy banana pancake recipe: മൈദയും പഴവും ഉപയോഗിച്ചു ഉണ്ടാക്കിയെടുക്കുന്ന ഒരു സൂപ്പർ ടേസ്റ്റി പാൻ കേക്കിന്റെ റെസിപ്പി ആണിത്. മൈദ പൊടിയോ ഗോതമ്പുപൊടിയോ നമുക്ക് ഇതിൽ ഉപയോഗിക്കാവുന്നതാണ്. കുട്ടികൾക്ക് കൊടുക്കാൻ ഗോതമ്പ് പൊടി ഉപയോഗിക്കേണ്ടവർക്ക് ഗോതമ്പുപൊടി വെച്ചായാലും നല്ല സൂപ്പർ ടേസ്റ്റിയായി തന്നെ ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
ചേരുവകൾ
- റോബസ്റ്റ പഴം – 1 എണ്ണം
- പാൽ – 1 ഗ്ലാസ്
- പഞ്ചസാര – 1 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വാനില എസെൻസ് – 1 ടീ സ്പൂൺ
- മൈദ പൊടി – 1 പൊടി
- ബേക്കിംഗ് പൗഡർ – 1 ടീ സ്പൂൺ
- ബട്ടർ മേൽറ്റ് – 2 ടേബിൾ സ്പൂൺ
മിക്സിയുടെ ജാറിലേക്ക് ഒരു റോബസ്റ്റ പഴത്തിന്റെ മുക്കാൽ ഭാഗം എടുത്ത് ചെറുതായി അരിഞ്ഞ് ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് തിളപ്പിച്ച് ആറിയ പാല് ഒഴിച്ച് കൊടുക്കുക. ശേഷം പഞ്ചസാരയും ആവശ്യത്തിന് ഉപ്പും വാനില എസ്സൻസും കൂടി ചേർത്ത് നന്നായി മിക്സിയിൽ അടിച്ച് എടുക്കുക . അടിച്ചെടുത്ത മിക്സിലേക്ക് മൈദ പൊടി, ബേക്കിംഗ് പൗഡർ എന്നിവ കൂടി ഇട്ടു കൊടുത്ത ശേഷം വീണ്ടും മിക്സിയിലിട്ട് അരച്ച് എടുക്കുക. ഇനി ഇതിലേക്ക് മെൽറ്റ് ചെയ്ത് ബട്ടർ കൂടി ഇട്ടു കൊടുത്ത ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് കൊടക്കുക.
easy banana pancake recipe
പാൻ കേക്ക് ഉണ്ടാക്കി എടുക്കാനായി ഒരു നോൺ സ്റ്റിക്ക് തവ അടുപ്പിൽ വച്ച് ചൂടായ ശേഷം തീ കുറച്ചു വെച്ച് അല്പം മാവ് ഒഴിച്ചു കൊടുത്ത ശേഷം പാൻ കേക്കിൽ ചെറിയ കുമിളകൾ വന്ന് കഴിയുമ്പോൾ ഇത് അടച്ചു വെച്ച് വേവികാവുന്നതാണ്. മുകൾ ഭാഗം വെന്തു കഴിയുമ്പോൾ ഇത് മറിച്ചിട്ടു കൊടുത്ത് വീണ്ടും രണ്ടു മുതൽ മൂന്നു മിനിറ്റ് വരെ വേവിച്ച ശേഷം പാനിൽ നിന്ന് മാറ്റാവുന്നതാണ്. ഇതു പോലെ ബാക്കിയുള്ള മാവും ചുട്ട് എടുക്കുക. ഒരു ഗ്ലാസ് മൈദ പൊടി കൊണ്ട് നമുക്ക് 10 പാൻ കേക്ക് വരെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
Health benefits: Banana pancakes can be a healthy breakfast option because bananas are rich in potassium, fibre, and vitamins, and they support heart health and digestion.
Calories – 2 servings of banana pancakes contain 378 Calories.
Read also: കേക്ക് ഇഷ്ടമല്ലാത്തതായി ആരാണുള്ളത്? വളരെ എളുപ്പത്തിൽ ഒപ്പേറ കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം!!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.