easy breakfast recipe: കറികൾ ഒന്നും ആവശ്യമില്ലാത്ത വെജീസ് എല്ലാം ചേർത്ത് വളരെ ഹെൽത്തി ആയ ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് അതും നിമിഷം നേരത്തിൽ ഉണ്ടാക്കാൻ കഴിയുമെന്ന് നിങ്ങൾക് അറിയാമോ.
ചേരുവകൾ
- പച്ചരി – 2 കപ്പ്
- ഉരുളകിഴങ്ങ് – 2 എണ്ണം
- ഇഞ്ചി – ചെറിയ കഷ്ണം
- സവാള – 1/3 കപ്പ്
- തക്കാളി – 1/3 കപ്പ്
- പച്ച മുളക് – 3 എണ്ണം
- ക്യാരറ്റ് – 1/3 കപ്പ്
- മല്ലിയില – 3 ടേബിൾ സ്പൂൺ
- ചെറിയ ജീരകം – 1/2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- സോഡ പൊടി – 1/4 ടീ സ്പൂൺ
- വെളിച്ചെണ്ണ – ആവശ്യത്തിന്
പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം കുതിർക്കാൻ വയ്ക്കുക. കുതിർന്ന പച്ചരിയിലെ വെള്ളം ഊറ്റി കളഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ഇതിലേക്ക് പുഴുങ്ങിയ ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളാക്കിയത് ഒരു കഷണം ഇഞ്ചിയും ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി സോഫ്റ്റ് ആയി അരച്ചെടുക്കുക.
അരച്ചെടുത്ത മാവ് ഒരു ബൗളിലേക്ക് ഇട്ട് അതിലേക്ക് ചെറുതായി അരിഞ്ഞ സവാള ക്യാരറ്റ് തക്കാളി വട്ടത്തിൽ അരിഞ്ഞ പച്ചമുളക് മല്ലിയില എന്നിവായും ഇട്ട് നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചെറിയ ജീരകവും കൂടി ഇട്ടു കൊടുക്കുക. പത്തിരി ചുടാൻ സമയമാകുമ്പോൾ ഇതിലേക്ക് നമുക്ക് കുറച്ച് സോഡാപ്പൊടി കൂടി ഇട്ടു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.
easy breakfast recipe
ഒരു അപ്പച്ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തശേഷം മാവ് നന്നായി കലക്കി ഒരു തവി മാവ് എടുത്ത് ഈ അപ്പച്ചട്ടിയിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് ഒരു മൂടി കൊണ്ട് അടച്ചുവെച്ച് രണ്ട് മിനിറ്റ് മീഡിയം ഫ്ലെയിമിൽ വച്ച് വേവിച്ചെടുക്കുക. ഒരു സൈഡ് നന്നായി വെന്തു കഴിയുമ്പോൾ മറിച്ചിട്ട് കൊടുത്ത് മറുവശവും വേവിച്ചെടുക്കുക. ഇതുപോലെ ബാക്കിയുള്ള മാവ് കൂടി ചുട്ടെടുക്കാവുന്നതാണ്.
Read also: ഉരുളക്കിഴങ്ങും സവാളയും കൊണ്ട് നമുക്ക് ഒരു അടിപൊളി ഈവനിംഗ് സ്നാക്ക് ഉണ്ടാക്കുന്ന റെസിപ്പി നോക്കാം!!!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.