Site icon

രുചിയുള്ള ഒരു കറി ഉണ്ടാക്കാൻ ഒരു സവാള മാത്രം മതി; ഇതാണെങ്കിൽ വേറെ കറികൾ ഒന്നും വേണ്ട..!

Easy Curry For Lunch

Easy Curry For Lunch: കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കാൻ കഴിയുന്ന ഒരു പുളിങ്കറി ആണിത്. ഈ പുളിങ്കറി ചൂടാക്കി മൂന്ന് ദിവസം വരെ കേടു വരാതെ ഉപയോഗിക്കാൻ സാധിക്കും. ഫ്രിഡ്ജിൽ വെക്കുകയാണെങ്കിൽ അതിൽ കൂടുതൽ ദിവസങ്ങൾ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

ചേരുവകൾ
Easy Curry For Lunch

ഒരു മൺചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു കടുകിട്ട് പൊട്ടിക്കുക. ഇതിലേക്ക് വേപ്പിലയും കൂടെ തന്നെ വളരെ ചെറുതായി അരിഞ്ഞ സവാള ഇട്ട് കൊടുക്കുക. സവാള നന്നായി വഴറ്റിയ ശേഷം ഇതിലേക്ക് ചെറുതായി അറിഞ്ഞ തക്കാളിയും കൂടെ തന്നെ മുളക് പൊടി മഞ്ഞൾ പൊടി മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. കറിയിലേക്ക് ആവശ്യമായ ഉപ്പു കൂടി ചേർത്ത ശേഷം കായപ്പൊടിയും ഇട്ടുകൊടുക്കുക ഒരു നെല്ലിക്ക വലിപ്പത്തിലുള്ള പുളിയെടുത്ത് അരക്കപ്പ് വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക.

ആ ഒരു വെള്ളവും കൂടി നമുക്ക് കറിയിലേക്ക് ഒഴിക്കാം. ശേഷം എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച് കഴിയുമ്പോൾ ഒരു ഒന്നര കപ്പ് വെള്ളം കൂടി ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് രണ്ട് കഷണം ശർക്കര കൂടി ഇട്ടു കൊടുക്കുക . വെള്ളം ഒഴിച്ച് കഴിയുമ്പോൾ ഇത് നന്നായി നമുക്ക് കുറുക്കി എടുക്കണം. പുളിങ്കറി കേടു വരാതെ പുറത്തു തന്നെ രണ്ടു മൂന്നു ദിവസം കേടു വരാതെ വെക്കാൻ സാധിക്കും. Video Credit : Lubiz Kitchen – Lubina Nadeer

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version