easy curry recipe for rice: ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ ഒരു അടിപൊളി ഒഴിച്ചു കറി റെസിപ്പി ഇതാ. പെട്ടന്ന് തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന കറിയാണിത്.
- വെളുത്തുള്ളി -10 അല്ലി
- പുളി – നാരങ്ങാ വലുപ്പം
- വെളിച്ചെണ്ണ – 2 സ്പൂൺ
- സവാള – ഒന്നു
- തക്കാളി – ഒന്ന്
- പച്ചമുളക് – ഒന്ന്
- കറിവേപ്പില – രണ്ടു തണ്ട്
- മല്ലിപ്പൊടി – ഒരു സ്പൂൺ
- മുളക് പൊടി – അര സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾപ്പൊടി. – കാൽ സ്പൂൺ
ആദ്യം പാൻ അടുപ്പത് വച്ച് എണ്ണ ചൂടാക്കിയശേഷം കടുക്, ഉലുവ, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് പൊട്ടിക്കുക. തുടർന്ന് വെളുത്തുള്ളി ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. തുടർന്ന് സവാള ചേർത്ത് മൂപ്പിക്കുക. സവാള വാടി വന്നശേഷം തക്കാളി ചേർക്കാം. അത് മൂന്ന് മിനിറ്റ് നേരം വഴറ്റിയ ശേഷം പുളി പിഴിഞ്ഞതും ഒപ്പം ഒരു ഗ്ലാസ് വെള്ളം ചേർക്കാം.
easy curry recipe for rice
വെള്ളം തിളച്ചു വരുമ്പോൾ മഞ്ഞൾപൊടി, മല്ലിപ്പൊടി, മുളക് പൊടി, ഉപ്പ് എന്നിവ ചേർത്തിളക്കുക. തുടർന്ന് ഈ കറി 5 മിനിറ്റ് ഹൈ തീയിൽ ഇട്ട് നന്നായി തിളപ്പിച്ച കറി കുറുക്കി എടുക്കാം. ചാറ് കുറുകി വരുമ്പോൾ ചെറിയ കഷ്ണം ശർക്കര ചേർത്ത് വീണ്ടും 2 മിനിറ്റ് കൂടി തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്യുക.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.