Site icon

നേന്ത്രപ്പഴം കൊണ്ട് എണ്ണ ഒട്ടും ഉപയോഗിക്കാതെ നാലു മണി പലഹാരം ഉണ്ടാക്കിയാലോ? നല്ല ടേസ്റ്റ് ആണേ

easy nendrapazham snack

എണ്ണ ഒട്ടും ഉപയോഗിക്കാതെ ഒരു അടിപൊളി ഹെൽത്തി നാലു മണി പലഹാരം ഉണ്ടാക്കാം. പഴവും തേങ്ങ ചിരകിയതും എല്ലാം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ ഒരു നാലുമണി പലഹാരം വളരെ ഹെൽത്തി ആയത് കൊണ്ട് തന്നെ കുട്ടികൾക്കും ധൈര്യത്തിൽ കൊടുക്കാൻ സാധിക്കും. ഇനി പഴം ഇഷ്ടമില്ലാത്ത കുട്ടികൾക്ക് പോലും എങ്ങനെ ഉണ്ടാക്കി കൊടുത്തു നോക്കൂ അവർ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങിച്ചു കഴിക്കും.

ചേരുവകൾ

രീതി
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ നെയ്യ് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ചെറിയ കഷണങ്ങളാക്കി മുറിച്ചു വച്ചിരിക്കുന്ന പഴം ഇട്ട് കൊടുത്ത് ഇളക്കുക. ശേഷം ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയും ഏലക്ക പൊടിച്ചതും കൂടി ഇട്ടു കൊടുത്ത് പഴം നന്നായി ഉടന്നു വരുന്ന വരെ മിക്സ് ചെയ്യുക.

easy nendrapazham snack

ശേഷം തേങ്ങ ചിരകിയത് ഇട്ടു കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച് കൊടുക്കുക. ശേഷം ഇതിലേക്ക് അവൽ മിക്സിയുടെ ജാറിൽ ഇട്ട് ഫൈനായി പൊടിച്ചത് കൂടി ഇട്ടു കൊടുത്ത് ഇളക്കി യോജിപ്പിച്ച് തീ ഓഫ് ആക്കുക. ചൂടാറിയ ശേഷം ഇത് കൈ കൊണ്ട് നന്നായി ഇളക്കി കുഴച്ച് എടുക്കുക. ഇനി ഇത് ചെറിയ ഉരുളകളാക്കി എടുത്ത് ഷേപ്പ് ചെയ്യുക. ഒരു സ്റ്റീമർ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് തട്ട് വെച്ച ശേഷം നമ്മൾ ഷേപ്പ് ചെയ്തു വച്ചിരിക്കുന്ന ബോളുകൾ വച്ച് കൊടുത്ത് 15 മിനിറ്റ് അടച്ചു വെച്ച് ആവി കേറ്റി എടുക്കുക .

Read also: വളരെ സിമ്പിൾ ആയി ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു മാംഗോ ഐസ്ക്രീമിന്റെ റെസിപ്പി ഇതാ, കിടിലൻ രുചിയാണേ

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version