Site icon

റവ കൊണ്ട് സിംപിൾ ടേസ്റ്റി സ്നാക്ക് ഉണ്ടാക്കിയാലോ, ചായക്കൊപ്പം അടിപൊളി ടേസ്റ്റ് ആണേ

snack with rava

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണിത്. ബ്രേക്ഫാസ്റ്റ് ആയോ അല്ലെങ്കിൽ ഈവനിംഗ് സ്നാക്കായോ നമുക്കിത് ഉണ്ടാക്കാവുന്നതാണ്. – easy snack with rava

ചേരുവകൾ

ഒരു മിക്സിയുടെ ജാറിലേക്ക് റവ, തൈര്, വെള്ളം, വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു ബൗളിലേക്ക് മാറ്റിയ ശേഷം ഇതിലേക്ക് ചെറിയ ജീരകം ആവശ്യത്തിന് ഉപ്പ് ബേക്കിംഗ് സോഡ എന്നിവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ദോശയുടെ മാവിന്റെ കൺസിസ്റ്റൻസിയൂലാണ് നമുക്ക് മാവ് വേണ്ടത്. ഇനിയൊരു പാത്രം എടുത്ത് അതിലേക്ക് എണ്ണ തടവിയ ശേഷം മാവ് മുഴുവനായി അതിലേക്കു ഒഴിച്ചു കൊടുക്കുക.

ശേഷം അതിനു മുകളിൽ ആയി കുറച്ചു മുളകു പൊടി തൂവി കൊടുക്കുക. പാത്രം എടുക്കുമ്പോൾ മാവ് ഒഴിച്ചാൽ പകുതി ഭാഗമായി നിൽക്കുന്ന രീതിയിലുള്ള പാത്രം വേണം എടുക്കാൻ. കാരണം ഇത് ആവി കേറ്റി കഴിയുമ്പോൾ കുറച്ചുകൂടി മുകളിലേക്ക് പൊന്തി വരും. ആവി കേറ്റാനായി ഒരു കടയിൽ വെള്ളം വെച്ച് ചൂടാക്കുക. വെള്ളത്തിൽ നടുവിലായി ഒരു സ്റ്റാൻഡ് ഇറക്കി വെച്ചു കൊടുക്കുക. ഇതിനു മുകളിലേക്ക് നമ്മൾ മാവൊഴിച്ച പാത്രം ഇറക്കി വെച്ചുകൊടുത്തു അടച്ചുവെച്ച് 10 മിനിറ്റ് വേവിക്കുക.

easy snack with rava

ഇടക്കിടക്ക് തുറന്നു നോക്കി വെള്ളം വറ്റി പോകുന്നുണ്ടോ എന്ന് നോക്കേണ്ടതാണ്. ഇനി ഇതൊരു ഫോർക്ക് കൊണ്ട് കുത്തി നോക്കുക. ഫോർക്കിൽ ഒന്നും ഒട്ടിപ്പിടിക്കുന്നില്ലെങ്കിൽ നന്നായി വെന്തന്നാണ് അർത്ഥം. ശേഷം പാത്രത്തിൽ നിന്ന് മുറിച്ച് കഷണങ്ങളാക്കി എടുക്കുക. ഇതിങ്ങനെ തന്നെ കഴിക്കാം ഇല്ലെങ്കിൽ ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു മുറിച്ച ഭാഗങ്ങൾ അതിൽ വച്ചുകൊടുത്ത് ഒന്നു ശാലോ ഫ്രൈ ചെയ്തു കഴിക്കാവുന്നതാണ്.

Read also: നേന്ത്രപ്പഴം കൊണ്ട് എണ്ണ ഒട്ടും ഉപയോഗിക്കാതെ നാലു മണി പലഹാരം ഉണ്ടാക്കിയാലോ? നല്ല ടേസ്റ്റ് ആണേ

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version