Site icon

ഇനി മുതൽ സാധ ദോശ ഉണ്ടാകാതെ ഈ മുട്ട ദോശ ട്രൈ ചെയ്ത് നോക്കു, തീർച്ചയായും ഇഷ്ടമാവും..!

Egg Dosa Recipe 2

Egg Dosa Recipe: ബ്രേക്ഫാസ്റ് ഇനി നോർമൽ ദോശ വിട്ട് നല്ല അടിപൊളി സിമ്പിൾ മുട്ട ദോശ ഉണ്ടാകാം. ദോശ ചുട്ട് എടുക്കുവാൻ ആവശ്യമായ അത്രേം തന്നെ സമയമേ മുട്ട ദോശ ഉണ്ടാകാനും ആവശ്യമായി വരുന്നുള്ളു.

ചേരുവകൾ

ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടെ തന്നെ കുരുമുളക് പൊടിയും ഇട്ട് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള പച്ചമുളക് തക്കാളി മല്ലിയില എന്നിവയിട്ട് നന്നായി യോജിപ്പിച്ച് എടുക്കുക. പിന്നീട് ഗ്രേറ്റ് ചെയ്ത ക്യാരറ്റ് കൂടി ഇതിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. നിങ്ങൾക്ക് കാബേജ് ക്യാപ്സിക്കം അങ്ങനെ ഇഷ്ടമുള്ള പച്ചക്കറികൾ ഒക്കെ ഇതിലേക്ക് ഗ്രേറ്റ് ചെയ്ത് ചേർക്കാവുന്നതാണ്. എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച ശേഷം നമുക്ക് ദോശ ചുട്ടെടുക്കാം.

അതിനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരു തവി മാവ് എടുത്ത് ഒഴിച്ച് ചുറ്റിച്ചു ദോശ രൂപത്തിലാക്കുക. ശേഷം ഇതിനു മുകളിൽ നമ്മൾ നേരത്തെ കലക്കി വെച്ച മുട്ടയുടെ മിക്സ് കുറച്ച് എടുത്ത് ഒഴിച്ചു കൊടുക്കുക. അടിഭാഗം വെന്ദ് കഴിയുമ്പോൾ ഇത് മറിച്ചിട്ട് കൊടുത്ത് ഒരു മിനിറ്റ് നേരം കുക്ക് ചെയ്യുക. ദോശയുടെ മുകളിലേക്ക് മുട്ട ഒഴിക്കുന്നതിന് മുമ്പ് കുറച്ചു നെയ്യോ എണ്ണയോ തടവാൻ മറക്കരുത്. ദോശയുടെ രണ്ട് സൈഡും നന്നായി വെന്തു കഴിഞ്ഞാൽ പ്ലേറ്റിലേക്ക് മാറ്റി സെർവ് ചെയ്യാവുന്നതാണ്. Video Credit : Kannur kitchen

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version