Site icon

യു എ ഇ സന്ദർശകർക്ക് ഇത്തിസലാത്തിന്റെ വക സമ്മാനങ്ങൾ ഇതാ

fea 43

ethisalath offer free data: യുഎഇ സന്ദർശിക്കാൻ ഒരുങ്ങുന്നവർക്ക് ഇത്തിസലാത്ത് ഇ-സിം നൽകുന്നു.ഒപ്പം 10 ജിബി ഡേറ്റയും സൗജന്യം. വിമാനത്താവളത്തിൽ നിന്നു തന്നെ ഇ-സിം ലഭിക്കും. യുഎഇ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയശേഷം വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങളിലായുള്ള ഇത്തിസലാത്തിന്റെ പരസ്യബോർഡുകളിൽ നിന്ന് ക്യൂ ആർ കോഡ് സ്കാൻ ചെയ്യാം. ഇത് കൂടാതെ വിവിധ ഷോപ്പിങ് മാളുകളിലും മെട്രോ സ്‌റ്റേഷനുകളിലും ഈ സൗകര്യം ലഭിക്കും. https://www.etisalat.ae/en/c/mobile/plans line.html എന്ന വെബ് പേജിലൂടെയും ഇ-സിം വാങ്ങാൻ കഴിയും. ഡിജിറ്റൽ സിം കാർഡാണ് ആണ് ഇ-സിം. ഇതിന് ഫിസിക്കൽ സിം കാർഡിന്റെ ആവശ്യമില്ല.

ഇ-സിം ആക്ടിവേറ്റ് ചെയ്യുന്നത് മുഖം തിരിച്ചറിഞ്ഞാണ് (ഫെയ്‌സ് റെക്കഗ്‌നിഷൻ) . ഇ- സിമ്മിനോപം ലഭിക്കുന്ന 10 ജിബി ഡേറ്റ സൗജന്യമാണെങ്കിലും ഒരു ദിവസമാണ് ഡേറ്റയുടെ വാലിഡിറ്റി. അതിനുശേഷം ആവശ്യമുളള ഡേറ്റ പാക്കേജ് വാങ്ങാവുന്നതാണ്. 25 ദിർഹമാണ് ഏഴ് ദിവസത്തെ ട്രാവൽ ഇൻഷുറൻസ് നിരക്ക്. ഇത് ആവശ്യനുസരണം തിരഞ്ഞെടുക്കാം. കോവിഡ് 19 ഉൾപ്പടെയുളള അസുഖങ്ങളോ മറ്റ് അപകടങ്ങളിൽ പെട്ട് ചികിത്സ ആവശ്യമായി വന്നാൽ പോളിസി നിബന്ധനകൾക്ക് വിധേയമായി 45000 ഡോളർ വരെ ഇൻഷുറൻസ് കവറേജ് ലഭിക്കും. 30 ദിവസത്തെ ട്രാവൽ ഇൻഷുറൻസിന് 100 ദിർഹമാണ് നിരക്ക്. കൂടാതെ രണ്ട് പാക്കേജുകൾ വേറെയും 2 ജിബി ഡേറ്റയും 30 ഫ്ളക്സി മിനിറ്റുകളുമുളള പ്ലാനിന് 49 ദിർഹമാണ് നിരക്ക്.

28 ദിവസം വാലിഡിറ്റിയും ലഭിക്കും. 4 ജിബി ഡേറ്റയും 30 ഫ്ളക്സി മിനിറ്റുകളും അടങ്ങുന്ന പ്ലാനിന് 79 ദിർഹമാണ് നിരക്ക്. 28 ദിവസമാണ് വാലിഡിറ്റി. രണ്ട് പാക്കേജുകളിലും ട്രാവൽ ഇൻഷുറൻസ് എടുക്കാനുളള സൗകര്യമുണ്ട്. ഇത്തിസലാത്തിന്റെ വെബ് പേജിൽ പോയാൽ വിസിറ്റേഴ്സ് ലൈൻ എന്ന മൂന്ന് ഓപ്ഷനുകൾ കാണും. ഫിസിക്കൽ സിം വേണമെങ്കിൽ അതും, ഇ-സിം മതിയെങ്കിൽ അങ്ങനെയും സൗകര്യ പ്രധമായ രീതിയിൽ തിരഞ്ഞെടുക്കാം. അതിനുശേഷം നമ്പർഓപ്ഷനും ആവശ്യമെങ്കിൽ ട്രാവൽ ഇൻഷുറൻസും വാങ്ങാം.

ethisalath offer free data

നിബന്ധനകൾ അംഗീകരിച്ച ശേഷം പാസ്പോർട്ട് അപ്ലോഡ് ചെയ്ത് മുഖം സ്ക‌ാൻ ചെയ്‌ത്‌ നടപടികൾ പൂർത്തിയാക്കാം.ഇത്തരത്തിൽ സിം തിരഞ്ഞെടുക്കാം. ആപ്പിൾ ഉപയോക്താക്കളാണെങ്കിൽ സെറ്റിങ്സിൽ സെല്ലുലാർ ഓപ്ഷൻ തിരഞ്ഞെടുത്ത് ആഡ് ഇ-സിം ഓപ്ഷനിൽ ഇ-സിം ചേർക്കാം. ആൻഡ്രോയിഡ് ആൻഡ്രോയിഡ് ഉപയോക്താക്കളാണെങ്കിൽ സെറ്റിങ്സിലെ കണക്ഷൻസ് ഓപ്ഷനിൽ മൊബിസിം മാനേജർ ഓപ്ഷനാണ് തിരഞ്ഞെടുത്ത് ആഡ് ഇ- സിം ഓപ്ഷനിലൂടെ സിം ഫോണിൽ ചേർക്കാം.

Read also: ഇനി രാത്രിയിൽ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാർ അറിഞ്ഞോ ; നിങ്ങളുടേത് ടീന്‍ അക്കൗണ്ട്

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version