ചിരവൈരികളായ ബെംഗളൂരുവിനെതിരെ (Bengaluru FC) സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ വലിയ തോൽവി വഴങ്ങേണ്ടി വന്നതിന്റെ നിരാശയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters ) ആരാധകർ. എന്നാൽ ഈ തോൽവിക്കിടയിലും പരിശീലകൻ സ്റ്റാറെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുകയാണ്. സീസണിൽ ഇതുവരെ കളിച്ച ആറു മത്സരങ്ങളിൽ രണ്ടെണ്ണത്തിലേ ബ്ലാസ്റ്റേഴ്‌സ് ജയിച്ചിട്ടുള്ളൂവെങ്കിലും സ്റ്റാറെയുടെ കീഴിൽ ടീം മെച്ചപ്പെട്ടുവെന്നാണ് ഏവരും പറയുന്നത്.(Fans Expectations About This Season)
ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters ) സമ്പൂർണ ആധിപത്യം ഉണ്ടായിരുന്നു. ഇതുവരെ നടന്ന മത്സരങ്ങളിലെ താരമായിരുന്ന നോഹ സദോയി (Noah ) ഇല്ലാതെയാണ് ഇത്രയും മികച്ച പ്രകടനം നടത്താൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞത്. എന്നാൽ രണ്ടു താരങ്ങൾ വലിയ പിഴവുകൾ വരുത്തിയത് മുതലെടുത്ത് ബെംഗളൂരു എഫ്‌സി മത്സരം സ്വന്തമാക്കുകയായിരുന്നു.
Fans Expectations About This Season
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടേണ്ട മൂന്നു മത്സരങ്ങളിലാണ് ടീമിലെ താരങ്ങൾ വരുത്തിയ വലിയ പിഴവുകൾ തിരിച്ചടിയായത്. രണ്ടു മത്സരങ്ങളിൽ സച്ചിൻ സുരേഷായിരുന്നു പിഴവുകൾ വരുത്തിയതെങ്കിൽ ഇന്നലെ നടന്ന മത്സരത്തിൽ പ്രീതം കോട്ടാലും സോം കുമാറുമായിരുന്നു വില്ലൻമാർ. ഈ മത്സരങ്ങളിലെല്ലാം കേരള ബ്ലാസ്റ്റേഴ്‌സ് എതിരാളികൾക്കെതിരെ ആധിപത്യം സ്ഥാപിക്കുകയും ചെയ്‌തിരുന്നു.
Mikael Stahre 🗣️“I think we’ve got our DNA, we want to be intense and we’ve maintained the intensity. We have been flexible with the tactics and I guess we all saw how players complemented the changes.” @90ndstoppage #KBFC pic.twitter.com/9HH8tAOzzH
— KBFC XTRA (@kbfcxtra) October 25, 2024
തുടക്കം മുതൽ അവസാനം വരെ ഒരേ ഊർജ്ജത്തോടെ പൊരുതാനുള്ള മനോഭാവവും, എല്ലാ ടീമിനെതിരെയും ആധിപത്യം സ്ഥാപിക്കാനുള്ള മികവുമെല്ലാം സ്റ്റാറെ എത്തിയതിനു ശേഷം ടീമിനുണ്ടായിട്ടുണ്ട്. ഓരോ മത്സരങ്ങൾ കഴിയുന്തോറും ടീമിലെ താരങ്ങളും മൊത്തം പ്രകടനവും കൂടുതൽ മെച്ചപ്പെട്ടു വരുമ്പോഴും ഇതുപോലെ വ്യക്തിഗത പിഴവുകൾ ആവർത്തിക്കുന്നത് മത്സരഫലങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
സ്റ്റാറെയുടെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് നേടിയ പുരോഗതി കളിക്കളത്തിൽ കാണാൻ കഴിയുന്നതു കൊണ്ടു തന്നെയാണ് ആരാധകർ അദ്ദേഹത്തെ അഭിനന്ദിക്കുന്നത്. പണിയറിയാവുന്ന കൊച്ചാണ് അദ്ദേഹമെന്ന് ഏവർക്കും വ്യക്തമായിരിക്കുന്നു. വ്യക്തിപരമായ പിഴവുകൾ ഒഴിവാക്കുകയും ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം ഒന്നുകൂടി മെച്ചപ്പെടുകയും ചെയ്‌താൽ ഈ സീസണിൽ കിരീടം നേടാനുള്ള കരുത്ത് ബ്ലാസ്റ്റേഴ്‌സിനുണ്ട്.
Read Also : സ്റ്റേഡിയം പൊളിയായിരുന്നു, അതുകൊണ്ടാണ് അറ്റാക്കിങ് ഗെയിം പുറത്തെടുക്കാൻ കഴിയാതെ പോയത് :എതിർ കോച്ച്
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.