gold price hikes in uae: ഫെഡറൽ റിസർവ്, പലിശ നിരക്ക് കുറച്ചതോടെയാണ് സ്വർണ്ണവില ഉയർന്നത്. ഇതുവരെ വിപണി കാണാത്ത വിലക്കയറ്റത്തിനാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. 24 കാരറ്റ് സ്വർണം ഗ്രാമിനു 300 ദിർഹമെന്ന റെക്കോർഡ് പഴങ്കഥയായി.ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഗ്രാമിന് 314 ദിർഹമാണ് (7159 രൂപ) വില. ഏതാനും ആഴ്‌ചകളായി 300 ദിർഹത്തിന് മുകളിലാണ് വില.
മലയാളികൾ പൊതുവേ ഉപയോഗിക്കുന്ന 22 കാരറ്റ് സ്വർണവും സർവകാല റെക്കോർഡുകൾ മറികടന്ന് ഗ്രാമിന് 290.75 ദിർഹത്തിലെത്തി (6630 രൂപ). 21 കാരറ്റിന് 281.5 ദിർഹവും 18 കാരറ്റിന് 241.25 ദിർഹവുമാണ് ഇന്നലത്തെ വില. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 2611.93 ഡോളറിനാണ് വ്യാപാരം നടത്തിയത്.
gold price hikes in uae
ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതോടെ ഡോളറിൽ മുടക്കേണ്ട നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിൽ പണമിറക്കിയതാണ് വില വർധനയ്ക്കു കാരണം.ചൈന, യുഎസ് എന്നീ രാജ്യങ്ങളുടെ സാമ്പത്തിക മേഖല മാന്ദ്യം നേരിടുന്നതും മധ്യപൗരസ്ത്യ രാജ്യങ്ങളിലെ യുദ്ധഭീഷണിയും സ്വർണത്തിന്റെ വിപണി മൂല്യം വർധിപ്പിച്ചു.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.