Site icon

സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്നത്തെ സ്വർണ വില അറിയാം !!

fe2 min

gold price hikes: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ച് 52,500 കടന്നു. 80 രൂപ വര്‍ധിച്ചതോടെയാണ് ഇന്ന് വീണ്ടും സ്വര്‍ണവില 52,500 എത്തിയത്. 52,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6565 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ കഴിഞ്ഞ മാസത്തിൽ സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് കൊണ്ട് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. എന്നാലും കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവും കാണാം. 4500 രൂപയോളം താഴ്ന്ന ശേഷം സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമായത്.

ഈയിടെ 50,800 രൂപയായി താഴ്ന്നുകൊണ്ട് ഈ മാസത്തെ തന്നെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയതിന് ശേഷമാണ് സ്വര്‍ണവില ചില ദിവസങ്ങളുടെ വ്യത്യാസത്തില്‍ തന്നെ 1700 രൂപയാണ് വര്‍ധിചതും. ആഗസ്റ്റ് 1 ന് പവന് സ്വർണത്തിന് 400 രൂപയായി ഉയർന്ന് 51,600 രൂപ ആയിരുന്നു. ആഗസ്റ്റ് 2 ആയപ്പോഴേക്കും 240 രൂപ ഉയർന്ന് 51,840 രൂപയും, ആഗസ്റ്റ് 3 ന് 80 രൂപ കുറഞ്ഞ് 51,760 രൂപയും. ആഗസ്റ്റ് 4 നും 5 നും സ്വർണവിലയിൽ മാറ്റമില്ലാതെ ആയിരുന്നു.

gold price hikes

ആഗസ്റ്റ് 6 ന് സ്വർണത്തിന് 640 രൂപ കുറഞ്ഞ് 51,120 ആയി. ആഗസ്റ്റ് 7 ന് 320 രൂപ കുറഞ്ഞ് 50,800 രൂപയും ആഗസ്റ്റ് 8 ന് സ്വർണവിലയിൽ മാറ്റമിലായിരുന്നു, ആഗസ്റ്റ് 9 ന് സ്വർണത്തിന് 600 രൂപ ഉയർന്ന് 51,400 രൂപയും, ആഗസ്റ്റ് 10 ന് സ്വർണത്തിന് 160 രൂപ ഉയർന്ന് 51,560 രൂപയും, ആഗസ്റ്റ് 11 ന് സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഇന്നലെ80 രൂപ കുറഞ്ഞ് പവന് 52,440 രൂപയായിട്ടുണ്ട്.

Read also: കുട്ടികൾക്കായ് പുതിയ നിക്ഷേപ പദ്ധതിയ്ക്ക് തുടക്കമിട്ട് സർക്കാർ. 5000 നിക്ഷേപിച്ചാൽ തിരിച്ചു ലഭിക്കുന്നത് ലക്ഷങ്ങൾ.!!

Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.

Exit mobile version