Site icon

കുതിച്ചുയർന്ന് സ്വർണവില, ബജറ്റ്‌ പ്രഖ്യാപന ശേഷം ഏറ്റവും ഉയർന്ന നിരക്ക്!!

fea 9 min

gold rate goes up: കുതിച്ചുയർന്ന് സ്വർണ വില. ഓണവും വിവാഹ സീസണും വരുന്ന ചിങ്ങം ആരംഭം തന്നെ നിരാശയാണ്.ഇന്ന് ഗ്രാമിന് 105രൂപയും,പവന് 840 രൂപയുമാണ് കുതിച്ചുയർന്നത്.ഇതോടെ ഗ്രാമിന് 6,670രൂപയും പവന് 53,360 രൂപയുമമായി.

കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചശേഷം സ്വർണ വില കുറഞ്ഞെങ്കിലും ഇന്ന് ഏറ്റവും ഉയർന്നിരിക്കുകയാണ് . കഴിഞ്ഞ 9 ദിവസത്തിനിടെ മാത്രം പവന് 2,560 രൂപയും ഗ്രാമിന് 320 രൂപയും ഉയർന്നത് . വില വർധന ഉപയോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് .

18 കാരറ്റ് സ്വർണ വിലയും ഇന്ന് ഉയർന്നിട്ടുണ്ട് . ഗ്രാമിന് 90 രൂപ ഉയർന്നതോടെ 5,515 രൂപയായി.
വെള്ളി വില ഗ്രാമിന് ഇന്ന് ഒരു രൂപ വർധിച്ചതോടെ 90 രൂപയിലെത്തിയിരിക്കുന്നു . വെള്ളി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയാണ്. പാദസരം, അരഞ്ഞാണം, വള, പാത്രങ്ങൾ, പൂജാസാമഗ്രികൾ തുടങ്ങിയവക്കും വില വർധിച്ചു .

Read also: ടൂറിസ്റ്റ് ബസുകളുടെയും ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങളുടെയും കളർ സ്കീം സംബന്ധിച്ച് കേരള ഗതാഗത വകുപ്പ് ഉത്തരവിറക്കി !!

Akhil is a skilled content writer and editor with a passion for technology and innovation. With 3+ years of experience in writing articles, blog posts, and technical documentation, Akhil’s writing style is informative, concise, and engaging. He specializes in sports, business and technology.

Exit mobile version