Site icon

കത്തി കയറി സ്വർണ വില; ഒറ്റയടിക്ക് വർധിച്ചത് 960 രൂപ.

Gold Rate Today

Gold Rate Today: കത്തി കയറിയിരിക്കുകയാണ് സ്വർണവില. ആഭരണ പ്രിയർക്കും കല്യാണം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും കനത്ത നിരാശയാണ്. ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 6,825 പവന് 54,600 രൂപയുമായിരിക്കുകയാണ്. കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ജൂലൈ 23ന് കേന്ദ്ര സർക്കാർ ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചശേഷം സ്വർണ വില കുറഞ്ഞെങ്കിലും ഇപ്പോൾ ഏറ്റവും വലിയ വർധനയിലെത്തിയിരിക്കുകയാണ്.

18 കാരറ്റ് സ്വർണ വിലയും ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 100 രൂപ വർധിച്ച് 5,660 രൂപയിലെത്തി. വെള്ളി വിലയും വർധിക്കുകയാണ്. ഇന്ന് ഗ്രാമിന് 3 രൂപ ഉയർന്ന് 93 രൂപയിലാണ് വ്യാപാരം. വെള്ളി കൊണ്ടുള്ള പാദസരം, അരഞ്ഞാണം, വള, പൂജാസാമഗ്രികൾ, പാത്രങ്ങൾ തുടങ്ങിയവ വാങ്ങുന്നവർക്കും നിരാശയാണ്. രാജ്യാന്തര വെള്ളി വില രണ്ടര ശതമാനത്തോളം ഉയർന്ന് 30 ഡോളറിലേക്കെത്തി. പ്ലാറ്റിനം, പലേഡിയം തുടങ്ങിയവയ്ക്കും വില വർധിക്കുകയാണ്.

രാജ്യാന്തര വില കുതിച്ചുകയറുന്നതാണ് കേരളത്തിലെ വിലയെ സ്വാധീനിക്കുന്നത്. ഇന്നലെ ഔൺസിന് 2,509-2,517 ഡോളർ നിലവാരത്തിലായിരുന്ന വില ഇന്നലെ രാത്രിയോടെ 2,568 ഡോളറിലേക്ക് കത്തിക്കയറി. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്ത‌ിയായ അമേരിക്കയിലെ മാറ്റങ്ങളാണ് സ്വർണ വിലയിലെ ചാഞ്ചട്ടത്തിന് കരണം. അമേരിക്കയിൽ റീറ്റെയ്ൽ പണപ്പെരുപ്പം 2 ശതമാനമായി നിയന്ത്രിക്കുകയാണ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ലക്ഷ്യം. മുൻമാസങ്ങളിൽ 4 ശതമാനത്തിന് മുകളിലായിരുന്ന പണപ്പെരുപ്പം കഴിഞ്ഞ രണ്ടുമാസമായി 3 ശതമാനത്തിന് താഴെയാണ്.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version