Site icon

എന്നാലും എന്റെ പൊന്നേ ഇതെന്തു പോക്കാണ്..!

featured min 2

Gold Rate Today: സ്വർണ്ണവില സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. 240 രൂപ വർദ്ധിപ്പിച്ച് പവന് 54.080 രൂപയായി. അരലക്ഷവും പിന്നിട്ടാണ് സ്വർണ്ണവിലയുടെ പോക്ക്.ഇന്ത്യയിൽ മാത്രമല്ല പുറത്തും വലിയ വർദ്ധനവാണ് ഉള്ളത്. ഗ്രാം വില 30 രൂപ കൂട്ടി 6760 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. 1965 ൽ 100 രൂപയിൽ താഴെയായിരുന്ന സ്വർണവില ഇന്ന് അര ലക്ഷവും പിന്നിട്ടു.

2000 നു ശേഷമാണ് സ്വർണ്ണത്തിന് പൊള്ളുന്ന വിലയായത്. ആർഭാട ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത അതിഥിയാണ് പൊന്ന്, ആഘോഷചടങ്ങുകളിലും മറ്റ് സാംസ്കാരിക ചടങ്ങുകളിലും സ്വർണം വ്യാപകമായി ഉപയോഗിക്കുന്നവർക്ക് ഇതൊരു തിരിച്ചടിയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 18 ക്യാരറ്റ് സ്വർണ്ണത്തിന്റെ വില 20 രൂപയായി വർദ്ധിപ്പിച്ച് 5610 രൂപയിലെത്തി.

ഒരു പവൻ സ്വർണത്തിന്റെ വില 54,080 രൂപയാണ് വർദ്ധിച്ചതെങ്കിൽ ഒരു പവൻ ആഭരണം ഉപഭോക്താവ് വാങ്ങുമ്പോൾ പണിക്കൂലിയും മറ്റ് നികുതികളും കൂടെ 58,541 രൂപയെങ്കിലും നൽകണം. ഓരോ കടയിലും വ്യത്യസ്തനിരക്കിലാണ് പണിക്കൂലി എങ്കിലും ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് വിലയിലും മാറ്റങ്ങൾ ഉണ്ടാകാം.അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.

അന്താരാഷ്ട്രതലത്തിൽ സ്വർണ്ണവില 2400 ഡോളർ കടന്ന്, ഇന്നലെ 2412 ഡോളറിലേക്ക് എത്തിയിരുന്നു. യുഎസ് മാർക്കറ്റിലെ 4 ഡാറ്റകളും സ്വർണ്ണവില ഉയരുന്നതിന് കാരണമായി. ഔൺസിന് 2412 ഡോളറിൽ എത്തിയിരുന്ന വില ഇപ്പോൾ 2409 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അന്താരാഷ്ട്ര വില ഉയർന്ന പ്രവണതയാണ് കാണുന്നത്.

Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.

Exit mobile version