Site icon

സ്വർണവിലയിൽ ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസം..!

Gold Rate Updates

Gold Rate Updates: സംസ്ഥാനത്ത് സ്വർണത്തിന്റെ വില ഇടിഞ്ഞു. ഏകദേശം അരലക്ഷവും കടന്ന് കുതിച്ചുയർന്ന സ്വർണവിലയുടെ പോക്ക് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിരുന്നു.കഴിഞ്ഞ രണ്ടുദിവസങ്ങളിൽ മാറ്റമില്ലാതെ നിന്ന സ്വർണ വിലയെ അപേക്ഷിച്ച് നേരിയ ആശ്വാസമാണ് ഇന്നത്തെ വില. ഒരു പവന് 640 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ലോകമെമ്പാടുമുള്ള വിപണികളിൽ മാന്ദ്യ സൂചനകൾ നിലനിൽക്കെ ഇന്നലെ ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപ കൂടുതൽ ദുർബലമായി. ഡോളറിനെതിരെ 84.19 റെക്കോർഡ് ഇടിവിലായിരുന്നു രൂപ. അന്താരാഷ്ട്ര സ്വർണ്ണവില 2384 ഡോളറിൽ എത്തി. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,390 രൂപയാണ് വില.

ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5,285 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഇടിഞ്ഞു. ഒരു ഗ്രാമിന് 3 രൂപ കുറഞ്ഞു.ഓഗസ്റ്റിന്റെ തുടക്കത്തിലും പൊള്ളുന്നവിലയിൽ തന്നെയാണ് വ്യാപാരം നടന്നിരുന്നത്.ആഗസ്റ്റ് 1- 51,600, ആഗസ്റ്റ് 2- 51,840, ആഗസ്റ്റ് 3- 51,760 ,ആഗസ്റ്റ് 4 – 51,760 എന്നിങ്ങനെ ഉയർന്ന നിരക്കുകളിൽ ആയിരുന്നെങ്കിലും ഓഗസ്റ്റ് 6 ലെ വില ഇറക്കം അല്പം ആശ്വാസമായി.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version