Site icon

നിങ്ങളുടെ ഗൂ​ഗിൾ അക്കൗണ്ട് സേഫ് ആണോ? ഇല്ലെങ്കിൽ സൂക്ഷിച്ചോളൂ പണികിട്ടും; അക്കൗണ്ട് ഹാക്ക് ചെയ്യാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കു!!

featured 1 min 1

Google account security: സൈബർ തട്ടിപ്പുകൾ ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേരള പോലീസ്. പൊതുജനങ്ങളുടെ ​ഗൂ​ഗിൾ അകൗണ്ട് ഹാക്ക് ചെയ്യപ്പെടാൻ സാധ്യത ഏറെ ആണെന്നും അതിനു സ്വീകരിക്കേണ്ട മുൻകരുതലുകളും എന്തൊക്കെയെന്ന് കേരള പൊലീസ് ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ പൊതുജനങ്ങളെ അറിയിച്ചു.

ഓൺലൈൻ അക്കൗണ്ടുകളുടെ പാസ്‌വേഡുകൾ തട്ടിയെടുത്തും ഹാക്ക് ചെയ്‌തുമുള്ള കുറ്റകൃത്യങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വളരെ കൂടുന്ന പശ്ചാത്തലത്തിലാണ് കേരള പൊലീസിൻറെ ജാഗ്രതാ നിർദേശം. കേരള പൊലീസിൻറെ മുന്നറിയിപ്പും പൊതുജനങ്ങൾക്കുള്ള നിർദേശങ്ങളും ലൽകിയ കുറിപ്പിന്റെ പൂർണ രൂപം. സൈബർ തട്ടിപ്പുകൾ വർധിച്ചുവരുന്ന ഇക്കാലത്ത് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. മൊബൈൽ ഫോൺ നമ്പർ തന്നെ പാസ്‌വേഡ് ആയി ഒരിക്കലും ഉപയോഗിക്കാതിരിക്കുക.

പാസ്‌വേഡ് അക്ഷരങ്ങളും (A to Z & a to z), സ്പെഷ്യൽ ക്യാരക്ടറുകളും(!,@,#,$,%,^,&,*,?,>,< മുതലായവ), അക്കങ്ങളും(0,1,2,3,4…9) ഉൾപ്പെടുത്തിയുള്ളവയായിരിക്കണം. കുറഞ്ഞത് എട്ട് ‘ ക്യാരക്ടറുകളെങ്കിലും ഉണ്ടായിരിക്കണം. വിശ്വസനീയമായ ഡിവൈസുകളിൽ മാത്രം അക്കൗണ്ട് ലോഗിൻ ചെയ്യുക. തേഡ്‌പാർട്ടി ആപ്ലിക്കേഷനുകളിൽ നിന്ന് അക്കൗണ്ട് നീക്കം ചെയ്യുക.

Google account security

വിശ്വസനീയമല്ലാത്ത തേഡ്‌പാർട്ടി ആപ്പുകൾക്ക് അക്കൗണ്ട് ആക്‌സസ് കൊടുക്കാതിരിക്കുക. ഗൂഗിൾ അക്കൗണ്ടുകളുടെ ടു സ്റ്റെപ് വെരിഫിക്കേഷൻ നിർബന്ധമായും ആക്ടിവേറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കണം. ഹാക്ക് ചെയ്യപ്പെട്ടാൽ ഉടനടി ഇമെയിൽ പരിശോധിച്ചാൽ ഇമെയിൽ സേവനദാതാവിൽ നിന്ന് അലേർട്ട് മെസേജ് വന്നതായി കാണാം. അതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. തുടർ നടപടി സ്വീകരിക്കുക.

Read also: പോസ്റ്റുകൾക്ക് റീച് കൂട്ടണോ? എങ്കിലിതാ പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം!!

Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.

Exit mobile version