Site icon

സർക്കാർ മേഖലയിൽ വിവിധ ഉദ്യോഗങ്ങളിൽ ജോലിനേടാം, യോഗ്യതകൾ ഇങ്ങനെ..

Government Job Vaccancies

സമഗ്രശിക്ഷ കേരള കോട്ടയം ജില്ലയിൽ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ, ബി.ആർ.സി. ട്രെയിനർ തസ്തികകളിലേക്ക് അവസരം. പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന സ്ഥിരം അധ്യാപകർക്ക് അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷിക്കാം. ബയോഡേറ്റ, ഫോം നമ്പർ 144 (കെ.എസ്.ആർ പ്രകാരം നിർദ്ദിഷ്ട മാതൃകയിൽ) ബന്ധപ്പെട്ട 2 വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിരാക്ഷേപപത്രം എന്നിവ സഹിതം അപേക്ഷ അയക്കാം. 2024 ഒക്ടോബർ 25ന് വൈകിട്ട് അഞ്ചുമണിക്കുമുമ്പായി സമഗ്രശിക്ഷ കേരളം കോട്ടയം ജില്ലാ കാര്യാലയത്തിൽ അപേക്ഷ നൽകണം. ഫോൺ നമ്പർ 0481 2581221. (Government Job Vaccancies )

സ്കിൽ സെന്റർ കോഓർഡിനേറ്റർ

എസ്.എസ്.കെയുടെ നേത്വത്വത്തിലുള്ള ജില്ലയിലെ 15 ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളിലെ സ്‌കിൽ സെൻ്റർ കോ ഓർഡിനേറ്റർമാരുടെ ഒഴിവിലേക്ക് അപേക്ഷ അയക്കാം. എം.ബി.എ./ എം.എസ്. ഡബ്ല്യു/ബി.എസ്.സി (അഗ്രികൾച്ചർ)/ബി.ടെക് എന്നിവയാണ് യോഗ്യത. 20-35 ആണ് പ്രായ പരിധി. നിശ്ചിത യോഗ്യത ഉള്ളവർ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 16ന് രാവിലെ 10 മണിക്ക് കോട്ടയം വയസ്കരക്കുന്നിലുള്ള എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസിൽ നേരിട്ട് എത്തണം. ഫോൺ: 9961581184.

ആരോഗ്യ വകുപ്പിന് കീഴിൽ കരാർ നിയമനം

ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിൽ ഐ.സി.എം.ആർ റിസർച്ചിലേയ്ക്ക് പ്രോജക്ട് നഴ്സിനെ തേടുന്നു. കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം .
മൂന്നു വർഷ ജി.എൻ.എം സെക്കൻഡ് ക്ലാസോടെ പാസ്സായവർക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്സിംഗ്/പബ്ലിക്ക് റിസർച്ച് എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.30 വയസാണ് പ്രായപരിധി. 21,800/ രൂപയാണ് ശമ്പളം. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 15 രാവിലെ 10ന് തൈക്കാട് സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ്സെന്ററിൽ നടക്കുന്ന വാക്ക് ഇന്റർവ്യൂവിന് നേരിട്ട് ഹാജരകണം. കൂടുതൽ വിവരങ്ങൾക്ക് www.sshrc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

നഴ്സ് : കരാർ നിയമനം

ആരോഗ്യ വകുപ്പിന്റെ ഐ.സി.എം.ആർ റിസർച്ച് പ്രോജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ നഴ്സിനെ നിയമിക്കുന്നു. മൂന്നു വർഷ ജി.എൻ.എം കുറഞ്ഞത് രണ്ടാം ക്ലാസ്സിൽ പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്സിംഗ്/പബ്ലിക്ക് റിസർച്ച് എന്നിവയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. 21,800 രൂപയാണ് ശമ്പളം. 30 വയസാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ ഒക്ടോബർ15 രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെൻ്ററിൽ നടക്കുന്ന വാക്ക്
ഇൻഇന്റർവ്യൂവിന് എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്
sshrc.kerala.gov.ഇൻ സന്ദർഷിക്കാം.

ഹോം മാനേജർ അഭിമുഖം

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ തസ്ത‌ികയിലേക്ക് അപേക്ഷിക്കാം. താല്ക്കാലിക നിയമനമാണ്. ഒക്ടോബർ 15 നാണ് അഭിമുഖം നടത്തുന്നത്.

എം.എസ്.ഡബ്ല്യു / എം.എ

(സോഷ്യോളജി) / എം.എ എന്നിവയാണ് യോഗ്യത. അപേക്ഷകർ 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന . പ്രതിമാസം 22,500 രൂപയാണ് വേദനം. വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കൊണ്ടുവരണം. രാവിലെ 10.30 ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ വയനാട് ജില്ലാ ഓഫീസിലാണ് എത്തിച്ചേരേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666. എന്നിവയിൽ ബന്ധപ്പെടാം. ഇമെയിൽ: keralasamakhva@gmail.com
വെബ് സൈറ്റ് – www.keralasamakhya.org.

Read Also : ഗൂഗിൾ പേ ഉള്ളവർക്ക് ജോലി, വൻ തുക കമ്മീഷനും: സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version