Site icon

ചിലവോർത്ത് ചികിത്സ മുടക്കേണ്ട , 70 വയസ് കഴിഞ്ഞ പൗരന്മാർക്ക് സൗജന്യ ചികിത്സാ സഹായം ;പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

fea 40 min

govt offer free health insurance for seniors: കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴിൽ 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. വരുമാനം കണക്കിലെടുക്കാതെ 70 വയസിനു മുകളില്‍ പ്രായമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും സൗജന്യ ആരോഗ്യ പരിരക്ഷ എന്നതാണ് പദ്ധതി. പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ചയാണ് അംഗീകാരം നല്‍കിയത്. രാജ്യത്തെ കുറഞ്ഞ വരുമാനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോട് കൂടി കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടതാണ് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി – ജന്‍ ആരോഗ്യ യോജന.

ഏകദേശം 55 കോടി വരുന്ന രാജ്യത്തെ ഗുണഭോക്താക്കള്‍ക്ക് സെക്കന്‍ഡറി, ടെര്‍ഷ്യറി കെയര്‍ ഹോസ്പിറ്റലൈസേഷന് ഒരു കുടുംബത്തിന് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നുമെന്ന് അറിയിച്ചു. ആയുഷ്മാന്‍ ഭാരതിന്റെ വ്യാപ്തി വര്‍ധിപ്പിക്കുക വഴി രാജ്യത്തെ 4.5 കോടി കുടുംബങ്ങള്‍ക്ക് നേട്ടമാകും എന്നതാണ് വിലയിരുത്തൽ. 5 ലക്ഷം രൂപയുടെ സൗജന്യ കവറേജാണ് ഉപയോക്താക്കള്‍ക്കു ലഭിക്കുക. ഏകദേശം 6 കോടി ഉപയോക്താക്കള്‍ക്ക് പദ്ധതിയുടെ നേട്ടം കിട്ടുമെന്നാണ് കണക്കുക്കൂട്ടൽ.

യോഗ്യരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് പദ്ധതിക്കു കീഴില്‍ ഒരു പുതിയ വ്യതിരിക്ത കാര്‍ഡ് അനുവദിക്കുകയും ചെയ്യും. ഈ പദ്ധതിയുടെ പ്രത്യേകത എന്തെന്നാൽ ആയുഷ്‌മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യയുടെ കീഴിൽ ഉൾപ്പെട്ട കുടുംബങ്ങളിലെ 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെ അധിക ടോപ്പ്-അപ്പ് പരിരക്ഷ ലഭിക്കുമെന്നതാണ്. ഈ അധിക പരിരക്ഷ കുടുംബത്തിലെ എഴുപത് വയസിന് താഴെയുള്ള മറ്റുള്ളവരുമായി പങ്കിടേണ്ടതില്ല.

govt offer free health insurance for seniors

നിലവിൽ പ്രായവ്യത്യാസമില്ലാതെ കുടുംബത്തിലെ എല്ലാ അംഗങ്ങളും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തും. 49 ശതമാനം സ്ത്രീ ഗുണഭോക്താക്കളുൾപ്പെടെ 7.37 കോടി കേസുകൾ ഈ പദ്ധതിയിൽ ഇതുവരെ ഉൾപ്പെടുത്തി കഴിഞ്ഞു എന്നതാണ് റിപ്പോർട്ട്‌. ഒരു ലക്ഷം കോടിയിലധികം രൂപയുടെ സഹായം ഈ പദ്ധതി വഴി അനുവദിച്ചിരിക്കുന്നു എന്നാണ് അറിയുന്നത്.

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version