Site icon

കഠിനാധ്വാനം എന്നായാലും ലക്ഷ്യം കാണും : ഹാർദിക്ക് പാണ്ഡ്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വെെറലാകുന്നു..!

Hardik Pandya Viral Insta Post

Hardik Pandya Viral Insta Post: ലോകകപ്പ് വിജയത്തിന് പിന്നാലെ അണിയറയിൽ അടുത്ത ക്യാപ്റ്റനായുള്ള ചർച്ചകളും മുറുകുകയാണ്,ഹിറ്റ്മാന്റെ പടിയിറക്കം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ വമ്പൻ കോളിളക്കം സൃഷ്ടിച്ചെങ്കിലും അടുത്ത ക്യാപ്റ്റൻ അനിവാര്യമാണ്.അതിന് പിന്നാലെ ഇതാ ഹാർദിക്കിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റും വെെറലാകുന്നു. ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായക സ്ഥാനത്തേക്ക് ഹാർദിക് പാണ്ഡ്യയെ പരിഗണിക്കില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് താരത്തിന്റെ ഈ പോസ്റ്റ്.

2023ൽ ഏകദിന ലോകകപ്പിനിടെയായി ഹാർദിക്കിന് പരുക്ക് പറ്റിയിട്ടുണ്ടായിരുന്നു ആ സമയത്തെ തന്റെ പോരാട്ടം സൂചിപ്പിച്ചായിരുന്നു പോസ്റ്റ്. കഠിനാധ്വാനം എന്നെങ്കിലും ഒരിക്കൽ ഫലം കാണും എന്നുൾപ്പെടുത്തിയുള്ള ഹാർദിക്കിന്റെ വാക്കുകളാണ് ചർച്ചയായത്. ‘‘2023 ഏകദിന ലോകകപ്പിനിടെ അപ്രതീക്ഷിതമായി സംഭവിച്ച പരുക്കിൽനിന്ന് രക്ഷ തേടിയുള്ള യാത്ര ദുഷ്കരമായിരുന്നു. പക്ഷേ, 2024ലെ ലോകകപ്പ് വിജയത്തോടെ ആ ശ്രമങ്ങളെല്ലാം പൂവണിഞ്ഞിരിക്കുന്നു. നിങ്ങൾ അധ്വാനിച്ചാൽ തീർച്ചയായും അതിന്റെ ഫലം ലഭിച്ചിരിക്കും. കഠിനാധ്വാനം ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോകില്ല.

നമ്മുടെ കായികക്ഷമത മെച്ചപ്പെടുത്താൻ കഠിനാധ്വാനം ചെയ്യാം’ – പാണ്ഡ്യ കുറിച്ചു. കായികക്ഷമതയേക്കുറിച്ചാണ് ഹാർദിക് സമൂഹമാധ്യമങ്ങളിൽ കുറിച്ചതെങ്കിലും, ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ വന്ന പോസ്റ്റ് ആരാധകർ ഏറ്റെടുത്തു.എന്നാൽ അതേസമയം ഐ.പി.എൽ മത്സരത്തിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾക്കിരയായ ഹാർദിക്കിനെ ലോകകപ്പിന് ശേഷം ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.കുറ്റം പറഞ്ഞവരെ കൊണ്ട് തന്നെ അത് തിരുത്തിച്ച ഹാർദിക്കിന് ഒട്ടേറെ കയ്യടികളാണ് ലഭിച്ചത്.

Hardik Pandya Viral Insta Post

എങ്കിലും ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തുമെന്ന് കരുതപ്പെട്ടിരുന്ന ഹാർദിക് പാണ്ഡ്യയ്ക്ക്, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ക്യാപ്റ്റൻ സ്ഥാനം ലഭിക്കില്ലെന്നാണ് വിവരം. സ്ഥിരമായി പരുക്കിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഹാർദിക്കിനു പകരം സൂര്യകുമാർ യാദവ് നായകനാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. നായകസ്ഥാനത്തേക്ക് പരിഗണിക്കില്ലെന്ന വിവരം നിയുക്ത പരിശീലകൻ ഗൗതം ഗംഭീറും സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും പാണ്ഡ്യയെ അറിയിച്ചതായാണ് റിപ്പോട്ടുകൾ. സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റൻ രോഹിത് ശർമയുടെ പിന്തുണയും സൂര്യകുമാറിനാണ് ലഭിച്ചത്.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version