heat wave in saudi arabia: വേനൽ കടുത്തത്തോടെ സൗദിയിൽ ചൂട് കൂടുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ താപനില ഉയരാനാണ് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദമ്മാം, അൽ-അഹ്‌സ, ഹഫർ അൽ-ബാത്‌വിൻ എന്നിവിടങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസായാണ് ഉയർന്നത്. അൽ ഖർജിലും റഫയിലും 48 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.
റിയാദ്, ബുറൈദ, അൽ മജ്മ എന്നിവിടങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസിൽ എത്തി നിൽക്കുന്നു. കിഴക്കൻ പ്രവിശ്യയിലും റിയാദ്, അൽ ഖാസിം പ്രവിശ്യകളിലെ ചില പ്രദേശങ്ങളിലും ഇനിയുള്ള ദിവസങ്ങളിൽ ഉയർന്ന താപനില നിലനിൽക്കുമെന്ന് അറിയിച്ചു.
ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വേനൽക്കാലത്ത് സൗദിയിൽ പ്രതീക്ഷിക്കുന്ന കാലാവസ്ഥയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് നാഷണൽ സെൻ്റർ ഫോർ മെറ്റീരിയോളജി പുറത്തു വിട്ടിരുന്നു. രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉപരിതല താപനിലയിൽ 80 ശതമാനം വരെ വർധനവുണ്ടാകുമെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
heat wave in saudi arabia
പൊതുജനങ്ങൾക്കായുള്ള ചില നിർദ്ദേശങ്ങൾ
- 11 മുതൽ മൂന്ന് മണിവരെയുള്ള സമയത്ത് പുറത്തിറങ്ങുന്നവർ കുടയോ തൊപ്പിയോ ധരിക്കണം.
- നിർജ്ജലീകരണം തടയാൻ വെള്ളം ധാരാളമായി കുടിക്കണം.
- ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തണം.
Read also: പ്രതിഭകൾക്ക് പൗരത്വം, ലോകത്തിന് മുമ്പിൽ വാതിൽ തുറന്ന് സൗദി അറേബ്യ..!
Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.