Site icon

സംസ്ഥാനത്ത് 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത..!

Heavy Rain And Alerts In Kerala

Heavy Rain And Alerts In Kerala: കേരളതീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ്. മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ശക്തമായ ജാ​ഗ്രത നിർദ്ദേശവും അറിയിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടിരുന്ന ശക്തമായ കാറ്റ് രണ്ട് ദിവസം കൂടി തുടരുമെന്നും കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശമുണ്ട്. കണ്ണൂർ കാസർഗോഡ് മാഹി തീരത്ത് പ്രത്യേക ജാഗ്രത പാലിക്കണമെന്നും, വടക്കൻകേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ഞായറാഴ്ച വരെ തുടരുമെന്നും അറിയിച്ചു. കൂടാതെ അതിശക്തമായ മഴയാണ് തീരദേശ മേഖലകളിലും ഒറ്റപ്പെട്ട ഇടങ്ങളിലും ഉണ്ടാവാൻ സാധ്യതയുള്ളത് അതിനാൽ തന്നെ വേണ്ട കരുതലുകളും ജാ​ഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.

Heavy Rain And Alerts In Kerala

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ജൂലൈ 28 -ന് വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും 25, 26 തീയതികളിൽ മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അത് വരും ദിവസങ്ങളിൽ തുടരാനും സാധ്യതയുണ്ട്.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും, ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുവാനും കൂടാതെ മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുവാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version