Site icon

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളിൽ അലർട്ട് പ്രഘ്യപിച്ചു..!

Heavy Rainfall In Kerala

Heavy Rainfall In Kerala: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. 10 ജില്ലകളിൽ നിലവിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ആണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, എന്നീ ജില്ലകളിൽ സെപ്റ്റംബർ 1ന് യെല്ലോ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സെപ്റ്റംബർ 2 ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും, 3ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ ഒഡീഷിക്കും സമീപത്തായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം ശക്തി പ്രാപിച്ചതിനാലാണ് വരും ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത.

Heavy Rainfall In Kerala

കാറ്റ് ഇടിമിന്നൽ എന്നിവക്കുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്.ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാ ജില്ലകളിലും അതിശക്തമായ മഴയാണ് ലഭിച്ചിരുന്നത്. പാലക്കാട് ജില്ലയിലെ മലയോര മേഖലകൾ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇടവിട്ട ശക്തമായ മഴ ഉണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

കാഞ്ഞിരപ്പുഴ ഡാമിന്റെ 3 ഷട്ടറുകളും 15 സെന്റീമീറ്റർ ഉയർത്തിയിരുന്നു. അറബിക്കടലിലും ബംഗാൾ ഉടുക്കടലിലും 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിന് സാധ്യത ഉണ്ട്. അതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികൾ അധ്യാപക ജാഗ്രത പാലിക്കണം എന്ന നിർദ്ദേശവും ഉണ്ട്. ഇവിടങ്ങളിൽ ഉയർന്ന തിരമാലകൾ രൂപപ്പെടാനുള്ള സാധ്യതയും ഉണ്ട് .

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version