Site icon

ജാഗ്രത നിർദേശവുമായി സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം ;വിനോദ സഞ്ചാരത്തിനും വിലക്ക്.!

Heavy Waves In Coastal Areas

Heavy Waves In Coastal Areas: ശക്തമായ മഴയും കാറ്റിനും തുടർന്ന് മുന്നറിയിപ്പുമായി സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം . കേരളതീരത്ത് ചൊവ്വാഴ്ച രാത്രി 11 .30 വരെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ട് . 2 .3 മുതൽ 3 . 2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സത്യതയുള്ളതായി അറിയിച്ചു . മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു .

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം എന്നും മത്സ്യബന്ധന സാമഗ്രികൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിവയ്ക്കണമെന്നും അറിയിച്ചിട്ടുണ്ട് . വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുള്ള അപകടം ഒഴിവാക്കാൻ സുരക്ഷിത അകലം പാലിക്കണം . ബീച്ചിലേക്കുള്ള വിനോദ സഞ്ചാരം പൂർണമായും ഒഴിവാക്കണം .

Heavy Waves In Coastal Areas

അതേസമയം ജില്ലയിൽ ശക്തമായ മഴ തുടരുകയാണ് . 24 മണിക്കൂറിനുള്ളിൽ 9 മില്ലിമീറ്റർ മഴയാണ് പെയ്തത് . നാശ നഷ്ടങ്ങളും രേഖപെടുത്തിയിട്ടുണ്ട് . പെരിങ്ങൽകുത്ത് , പൂമല , അസുരൻ കുണ്ട് , ചീരക്കുഴി അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു . പെരിങ്ങൽകുത്ത് , പൂമല എന്നി ഡാമുകളുടെ ഷട്ടറുകൾ ഭാഗികമായും , അസരം കുണ്ട് ചീരക്കുഴി എന്ന അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട് .

ജില്ലയിൽ ക്യാമ്പുകളും തുറന്നിട്ടുണ്ട് . 12 ക്യാമ്പുകൾ ആണ് നിലവിൽ പ്രവർത്തിക്കുന്നത് . മുകുന്ദപുരം , തൃശൂർ , ചാലക്കുടി , കൊടുങ്ങല്ലൂർ , ചാവക്കാട് എന്നി ഇടങ്ങളിലാണ് ക്യാമ്പ് തുറന്നത് . ക്യാമ്പുകളിൽ 96 കുടുംബങ്ങളിലായി 281 പേരാണ് മിലവിലുള്ളത് . ഇവരിൽ 17 പുരുഷന്മാരും 122 സ്ത്രീകളും 52 കുട്ടികളും 42 മുതിർന്ന പൗരന്മാരും ഉൾപ്പെടുന്നു . ഇവരോടൊപ്പം രണ്ട് ഗർഭിണികളും ഭിന്നശേഷികരായ രണ്ടുപേരും ഉണ്ട് .

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version