Site icon

ഹേമ കമ്മറ്റി റിപ്പോർട്ടിന് അവസാന നിമിഷം സ്‌റ്റേ, റിപ്പോർട്ട് സ്വകാര്യതയെ ബാധിക്കുമെന്ന് വാദം !!

featured 5 min 3

highcourt stay for heme committe report:സിനിമാ മേഖലയിൽ വനിതകൾ നേരിടുന്ന പ്രശ്‌നത്തെക്കുറിച്ച് കണ്ടെത്താനും പഠിക്കാനും നിയോജിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോർട്ട് പുറത്ത് വിടുന്നതിന് സ്റ്റേ. റിപ്പോർട്ട് പുറത്ത് വിടാൻ മിനിറ്റുകൾ ബാക്കി നിൽക്കെയാണ് ഇതിന് സ്റ്റേ വന്നത്. സിനിമാമേഖലയിലെ സ്ത്രീകൾ നേരുടന്ന പ്രശ്‌നങ്ങളും മറ്റ് നീതിനിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളിലെ പ്രശ്‌നങ്ങളും മറ്റും പഠിക്കാൻ വേണ്ടിയാണ് ഈ കമ്മീഷൻ രൂപീകരിച്ചത്. ബുധനാഴ്ച് ഉച്ചക്ക് 3.30 നാണ് റിപ്പോർട്ട് പുറത്തു വിടാൻ തീരുമാനിച്ചിരുന്നത്.

റിപ്പോർട്ട് പുറത്ത് വിടണമെന്ന് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കണെമ്ന്നും വിവരാവകാശ കമ്മീഷണറുടെ ഉത്തരവിന് മേൽ ഉള്ള നടപടി റദ്ദാക്കണെന്നും ആവശ്യം ഉന്നയിച്ച് ചലച്ചിത്രനിർമാതാവ് സജിമോൻ പറയിൽ ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

രാജ്യത്ത് ഇതാദ്യാമായാണ് സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാനായി ഒരു കമ്മീഷൻ രൂപീകരിക്കുന്നത്. മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വുമൺ ഇൻ സിനിമാ കളക്ടീവ് എന്ന സംഘടന നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മറ്റി രൂപീകരിച്ചിട്ടുള്ളത്. മുൻ ഹൈക്കോടതി ജഡ്ജി കെ. ഹേമ, ചലച്ചിത്രതാരം ശാരദ, റിട്ടേഡ് ഐ.എ.എസ് ഉദ്യോഗസ്ഥ വത്സലകുമാരി തുടങ്ങിയവരാണ് കമ്മറ്റിയിൽ ഉള്ളത്. ഇത് വളരെയധികം ശ്രദ്ധനേടിയിരുന്നു.

2017ലാണ് സമിതി രൂപീകരിച്ചത്. അന്വേഷണം നടത്തി ആറ് മാസത്തിനകം പഠന റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു സർക്കാർ ഉത്തരവ്. എന്നാൽ 2019 ഡിസംബറിലാണ് കമ്മീഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും റിപ്പോർട്ടിൻമേൽ ചർച്ചയുണ്ടാകാത്തതും നടപടികൾ എടുക്കാത്തതും വർമർശനങ്ങൾ നേരിട്ടിരുന്നു. റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യൂ. സി.സി അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും സർക്കാർ തയ്യാറായിട്ടില്ല.

highcourt stay for heme committe report

ലൈംഗികാതിക്രമം പ്രതിഫലത്തിലുള്ള വിവേചനം തുടങ്ങി ഈ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്ങ്ങളെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും റിപ്പോർട്ടിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നകത്.
തെറ്റുചെയ്യുന്ന വ്യക്തികളുടെ പേര് പുറത്ത് വിടാൻ പാടില്ലെന്ന തീരുമാനത്തിൽ സിനിമാമേഖലയിൽ നിന്ന് തന്നെ നിരവധി പേർ ഇതിനായി ശ്രമിക്കുന്നുണ്ടെന്നും വളരെയധികം എതിർപ്പുകൾ പല ഭാഗത്തുനിന്നു വരുന്നുണ്ട്. റിപ്പോർട്ട് പുറത്ത് വിടാൻ മിനിറ്റുകൾ ബാക്കിനിൽക്കെയാണ് ഇതിന് കോടതിയുടെ സ്റ്റേ വന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.

Read also: വിഎഫ്​എക്സ്; ആരാധകരെ അമ്പരപ്പിച്ച് ‘മഞ്ഞുമ്മല്‍ ബോയ്​സ്’ ബ്രേക്ക്​ഡൗണ്‍ വിഡിയോ..!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version