Site icon

ബേക്കറിയിൽ നിന്ന് വാങ്ങിക്കുന്നതിനേക്കാൾ ടേസ്റ്റിൽ ചിക്കൻ റോൾ നമ്മുക്ക് വീട്ടിൽ ഉണ്ടാക്കിയാലോ

chicken roll recipe

വൈകുന്നേരം ചായയുടെ കൂടെയോ അല്ലെങ്കിൽ ഗസ്റ്റ് വരുമ്പോ ഒകെ ഉണ്ടാകാൻ പറ്റിയ സിമ്പിൾ ചിക്കൻ റോളിന്റെ റെസിപിയാണിത്.

ചേരുവകൾ

അടുപ്പിൽ ഒരു പാൻ വച്ച് ചൂടാക്കുക. ഇതിലേക്ക് ഓയിൽ ഒഴിച്ച് കൊടുത്ത് വലിയ ജീരകവും ഇട്ടു കൊടുക്കുക. ശേഷം ചെറുതായി നീളത്തിൽ കനം കുറച്ച് അരിഞ്ഞ സവാള ഇട്ടു കൊടുത്ത് നന്നായി വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുത്ത് നന്നായി വഴറ്റി കഴിയുമ്പോൾ ഇതിലേക്ക് മുളകുപൊടി കുരുമുളകുപൊടി ചിക്കൻ മസാല ഗരം മസാല എന്നിവ ഇട്ടു കൊടുത്ത് പൊടികളുടെ പച്ചമണം മാറുന്നവരെ ഇളക്കി യോജിപ്പിക്കുക.

ശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട് വേവിച്ച് ചെറിയ കഷണങ്ങളാക്കി മുറിച്ച ചിക്കൻ ഇട്ടുകൊടുത്ത് നന്നായി മിക്സ് ചെയ്ത് കഴിയുമ്പോൾ നമ്മളുടെ ഫില്ലിംഗ് റെഡിയായി. ഫില്ലിങ്ങിലേക്ക് അവസാനം കുറച്ച് മല്ലിയില കൂടി വിതറുക. മിക്സിയുടെ ജാറിലേക്ക് മൈദ പൊടിയും രണ്ട് മുട്ടയും ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ഒഴിച്ച് ഒരു ബാറ്റർ ഉണ്ടാക്കിയെടുക്കുക.

homemade chicken roll recipe

അധികം കട്ടിയാകാതെ നോക്കുക. ശേഷം ഈ ബാറ്റർ കൊണ്ട് പത്തിരി ചുട്ടെടുക്കുക. ചുട്ടെടുത്ത പത്തിരി ഒരെണ്ണം എടുത്ത് അതിന് നടുക്കായി നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന ഫില്ലിംഗ് കുറച്ചു വെച്ച് കൊടുക്കുക. ശേഷം ഇത് റോൾ ചെയ്തെടുത്ത് ഉപ്പിട്ടു കലക്കിയ മുട്ടയിലും മുക്കി ശേഷം ബ്രെഡ് ക്രംസിലും മുക്കി ചൂട് എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക. ഇതുപോലെതന്നെ ബാക്കിയുള്ളതും പൊരിച്ചു കോരുക.

Read also: പെർഫെക്ട് കലത്തപ്പം ഉണ്ടാകാൻ ഇങ്ങനെ ചെയ്തു നോക്കു. ഒരിക്കൽ കഴിച്ചാൽ പിന്നെ സ്വാദ് മറക്കില്ല അത്രയും രുചിയാണ്

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version