mango icecream

വളരെ സിമ്പിൾ ആയി ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു മാംഗോ ഐസ്ക്രീമിന്റെ റെസിപ്പി ഇതാ, കിടിലൻ രുചിയാണേ

mango icecream

homemade mango icecream: കുട്ടികൾക്ക് പോലും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു സിമ്പിൾ ഐസ്ക്രീമിന്റെ റെസിപ്പി ആണിത്. ഇനി മുതൽ ധൈര്യത്തിൽ കുട്ടികൾ ഐസ്ക്രീം ചോദിച്ചാൽ ഈ ഒരു ഐസ്ക്രീം ഉണ്ടാക്കി കൊടുക്കാം. മംഗോ ഐസ്ക്രീം ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ എന്താണെന്ന് നോക്കിയാലോ

ചേരുവകൾ

whatsapp icon
Kerala Prime News അംഗമാവാൻ

  • വിപ്പിംഗ് ക്രീം – 1 കപ്പ്
  • മിൽക്ക് മെയ്ഡ് – ആവശ്യത്തിന്
  • മാങ്ങ

രീതി
ഒരു ബൗളിലേക്ക് വിപ്പിംഗ് ക്രീം ഇട്ട ശേഷം വിപ്പിംഗ് ക്രീം ഡബിൾ ആകുന്നത് വരെ ബീറ്റ് ചെയ്യുക. ഇനി ഇതിലേക്ക് മധുരത്തിന് ആവശ്യമായ മിൽക്ക് മെയ്ഡ് bചേർത്ത് മിക്സ് ചെയ്തു കൊടുക്കുക. പഴുത്ത മാങ്ങ തൊലി കളഞ്ഞ ശേഷം ചെറിയ കഷണങ്ങളാക്കി മുറിച് എടുക്കുക. ഇനി ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പേസ്റ്റ് രൂപത്തിൽ അരച് എടുക്കുക.

മാങ്ങ അരച് എടുക്കുമ്പോൾ ഒട്ടും വെള്ളം ചേർക്കാതെ വേണം അരച് എടുക്കാൻ. അതു പോലെ തന്നെ വിപ്പിംഗ് ക്രീമിന്റെ അതേ അളവിൽ തന്നെ നമുക്ക് മംഗോ പൾപ്പ് ആവശ്യമുണ്ട്. അതനുസരിച്ച് വേണം മാങ്ങ അരച് എടുക്കാൻ. അരച മാങ്ങ ഒരു ബൗളിലേക്ക് മാറ്റിയ ശേഷം ഇതിലേക്ക് ബീറ്റ് ചെയ്തു വച്ചിരിക്കുന്ന വിപ്പിംഗ് ക്രീം കുറേശ്ശെയായി ഇട്ടു കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഇത് ഐസ്ക്രീം സെറ്റ് ചെയ്യുന്ന പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത് അരിഞ്ഞ മാങ്ങ കഷണങ്ങളും അതു പോലെ തന്നെ മംഗോ പൾപ്പും കുറച്ചിട്ട് ഡെക്കറേറ്റ് ചെയ്തു കൊടുക്കുക.

homemade mango icecream

മുറിച്ച മാങ്ങാ കഷ്ണങ്ങൾ ഒക്കെ ഇട്ടു കൊടുക്കുമ്പോൾ നമുക്ക് ഐസ്ക്രീം കഴിക്കുമ്പോൾ ചെറുതായി മാങ്ങ കഷണങ്ങൾ കഴിക്കാൻ കിട്ടുന്നത് നല്ല ടേസ്റ്റി ആയിരിക്കും. ഇനി ഇത് ഫ്രീസറിൽ 12 മണിക്കൂർ വെച്ച് കട്ടയായി കഴിയുമ്പോൾ നമുക്ക് എടുത്ത് ഉപയോഗിക്കാവുന്നതാണ്.

Read also: ചായക്കടകളിലെ പലഹാരം പൊരിച്ച പത്തിരി നമുക്ക് റവ കൊണ്ട് ഉണ്ടാക്കി നോക്കിയാലോ? ക്രിസ്പിയും ടേസ്റ്റിയുമാണ്

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *