Site icon

സ്മാർട്ട് സേവനങ്ങളുമായി ദുബായ് അബുദാബി വിമാനത്താവളങ്ങൾ. ഇമിഗ്രേഷൻ നടപടി ഇനി 7 സെക്കൻഡിനുള്ളിൽ..!

Immigration Process In Airports

Immigration Process In Airports: ഇമിഗ്രേഷൻ നടപടികൾക്ക് യാത്രക്കാർ ഏറെനേരം ക്യൂ നിൽക്കുന്നത് നമുക്കറിയാം. എന്നാൽ ഇതിന് പ്രതിവിധിയായി ദുബായ് അബുദാബി വിമാനത്താവളങ്ങളിൽ വീണ്ടും സ്മാർട്ട് ഗേറ്റ് തുറന്നു. ദുബായ് വിമാനത്താവളത്തിൽ മാത്രം 127 സ്മാർട്ട് ഗേറ്റുകൾ ഉണ്ട്. കഴിഞ്ഞവർഷം മാത്രം 2.1 കോടി യാത്രക്കാരാണ് ഗേറ്റ് ഉപയോഗിച്ചത്.

അബുദാബിയിൽ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ തന്നെ യാത്രക്കാർക്ക് ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാം. ഇതിനായി യാത്രക്കാർ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ജനറൽ ഡയറക്ട‌ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ വെബ്സൈറ്റിൽ Inquiry for Smart Gate Registration https://search.app/H6eqWm5BYKqtp5v7A എന്ന ലിങ്കിലാണ് പരിശോധിക്കേണ്ടത്.

Immigration Process In Airports

സേവനം ഉറപ്പായാൽ ക്യൂവിൽ കാത്തുനിൽക്കാതെ നേരെ സ്‌മാർട് ഗേറ്റിലേക്കു കടക്കാം. ഇതിനായി, പാസ്പോർട്ട് നമ്പർ, വീസ ഫയൽ നമ്പർ, യുഡിബി നമ്പർ, എമിറേറ്റ്സ് ഐ ഡി വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും നൽകണം. റസിഡൻസ് വീസയുള്ളവർക്കു പുറമേ ഒരിക്കലെങ്കിലും ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയവർക്കും സ്മാർട് ഗേറ്റിലൂടെ ഇമിഗ്രേഷൻ നടത്താം.

സെൽഫ് സർവീസ് ബാഗേജ് ഡെലിവറി, എമിഗ്രേഷൻ സ്മ‌മാർട് ഗേറ്റ്, ബോർഡിങ് ഗേറ്റ് എന്നിവിടങ്ങളിൽ മുഖം തിരിച്ചറിയാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ടിക്കറ്റ് പരിശോധന, യാത്രാ രേഖകളുടെ പരിശോധന എന്നിവ 7 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version