ind vs band match scorecard: ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം തടസ്സപ്പെട്ടു. കാൻപൂരിലെ കനത്ത മഴയെത്തുർന്നാണ് മത്സരം നിർത്തി വച്ചത്. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന്റെ രണ്ടാം സെഷൻ ആരംഭിച്ചതിന് ശേഷമാണ് മഴ ആരംഭിക്കുന്നത്.
ഇതോടെ അമ്പയർമാർ മത്സരം നിർത്തിവച്ചതായി അറിയിച്ചു.ഈ മാസം 27 മുതൽ കാൺപൂരിലെ ഗ്രീൻ പാർക്കിൽ രണ്ടാം ടെസ്റ്റിന് തുടക്കം കുറിച്ചിരുന്നത്.രണ്ട് പിച്ചുകളാണ് കാൺപൂരിൽ രണ്ടാം ടെസ്റ്റിനായി തയ്യാറാക്കിയിരിക്കുന്നത്. ആദ്യത്തേത് സ്പിന്നിനെ അനുകൂലിക്കുന്നതാണ്. രണ്ടാമത്തെ പിച്ചാകട്ടെ ഫാസ്റ്റ് ബോളർമാർക്ക് അനുകൂലമാകുന്നതും. ഇതിൽ സ്പിന്നർമാർക്ക് ആനുകൂല്യം നൽകുന്ന പിച്ചിൽ കളിക്കാനാണ് ടീം ഇന്ത്യയുടെ താല്പര്യം.
നിലവില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ്.ഓപ്പണർമാരായ സാക്കിർ ഹസൻ ഷദ്മാൻ ഇസ്ലാം ക്യാപ്റ്റൻ നജ്മുൾ ഹുസൈൻ ഷാന്റോ എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്.നേരത്തേ 29 റൺസെടുക്കുന്നതിനിടെ രണ്ടു വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനെ മൂന്നാം വിക്കറ്റിൽ ഒന്നിച്ച മോമിനുൾ ഷാന്റോ എന്നിവരാണ് തുണയായത്. ഇരുവരും 51 റൺസ് നേടിയെടുത്തു. രണ്ടാം ടെസ്റ്റിനുള്ള ടീമിലെ അംഗങ്ങളായ സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറല്‍, യാഷ് ദയാല്‍ എന്നിവര്‍ക്ക് ആദ്യ ഇലവനില്‍ സ്ഥാനം കിട്ടിയില്ലെങ്കില്‍ മൂവരും ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനൊപ്പം ചേരും.
അതേസമയം നേരത്തേ ടോസ് ലഭിച്ച ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ ടെസ്റ്റിലെ ടീമിൽ ഇന്ത്യ മാറ്റം വരുത്തിയിട്ടില്ല.നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം ഉത്തർപ്രദേശിലെ കാൻപുർ ഗ്രീക്ക് പാർക്ക് സ്റ്റേഡിയത്തിലെ ഔട്ട്ഫീൽഡിലെ നനവ് കാരണം മത്സരം ആരംഭിക്കാൻ വൈകിയിരുന്നു. കഴിഞ്ഞദിവസം ശക്തമായ മഴയായിരുന്നു ഇവിടെ ലഭിച്ചത്.280 റൺസിന് ജയിച്ച് ഇന്ത്യ പരമ്പരയിൽ മുന്നിട്ടു നിൽക്കുകയാണ്. മഴ മാറി ഉടനെ ടോസിടാനാവുമെന്നാണ് പ്രതീക്ഷ.
Read also: കാന്‍പുര്‍ ടെസ്റ്റിൽ ബംഗ്ലാദേശിന് 2 വിക്കറ്റ് നഷ്ടം ഇന്ത്യക്കു മികച്ച തുടക്കം
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.