Site icon

ബഹിരാകാശ ദൗത്യം ഇന്ത്യ ഇനിയും മുന്നോട്ട് കുതിക്കാനുണ്ടെന്നു – ബഹിരാകാശ സഞ്ചാരി സ്റ്റീവന്‍ ലീ സ്മിത്ത്

THUMB 12

India’s space mission: ചാന്ദ്രയാൻ ദൗത്യം വിജയിച്ചത് ഇന്ത്യയുടെ ധീര പരിശ്രമം കൊണ്ടെന്നും ഇന്ത്യ ഇനിയും മുന്നോട്ട് കുതിക്കുമെന്നും നാസ ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത്. ദ്വിദിന രാജ്യാന്തര ജെനറേറ്റീവ് എഐ കോൺക്ലേവിൽ ‘ബഹിരാകാശ സഞ്ചാരിയായുള്ള അനുഭവപാഠങ്ങൾ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു
അദേഹം.

റഷ്യ, ജപ്പാൻ, യുഎസ് തുടങ്ങിയ രാജ്യങ്ങളെ മറികടന്ന് ചാന്ദ്രയാൻ ദൗത്യം വിജയിച്ചതിനു പിന്നിൽ ഇന്ത്യയുടെ ധീരമായ ശ്രമങ്ങളും അക്ഷീണമായ ചിന്താഗതിയുമാണെന്ന് മുൻ നാസ ബഹിരാകാശ സഞ്ചാരിയും സാങ്കേതിക വിദഗ്ധനുമായ സ്റ്റീവ് ലീ സ്‌മിത്ത്. ദ്വിദിന രാജ്യാന്തര ജെനറേറ്റീവ് എഐ കോൺക്ലേവിൽ ‘ബഹിരാകാശ സഞ്ചാരിയായുള്ള അനുഭവപാഠങ്ങൾ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെഎസ്ഐഡിസി) ഐബിഎമ്മുമായി ചേർന്നാണ് കൊച്ചിയിൽ എഐ കോൺക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്.

ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിൽ ബഹിരാകാശ പേടകം വിജയകരമായി ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ മാറിയ കഴിഞ്ഞ വർഷത്തെ ചാന്ദ്രയാൻ -3 ദൗത്യത്തെ പരാമർശിച്ചാണ് സ്റ്റീവ് സ്മിത്ത് ര്യം പറഞ്ഞത്. ബഹിരാകാശ രംഗത്ത് കൈവരിച്ച പുരോഗതിയിൽ ഇന്ത്യക്ക് അഭിമാനിക്കാമെന്നും ബഹിരാകാശ പദ്ധതിയെ കരുത്തോടെയുംഅഭിമാനിക്കാമെന്നും ബഹിരാകാശ പദ്ധതിയെ കരുത്തോടെയും ധീരതയോടെയും മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നാല് തവണയായി നാസയ്ക്കു വേണ്ടി 16 ദശലക്ഷം മൈൽ ആണ് സ്റ്റീവ് സ്മിത്ത് ബഹിരാകാശത്ത് സഞ്ചരിച്ചിട്ടുള്ളത്. ഹബിൾ ബഹിരാകാശ ടെലിസ്കോപ്പിന്റെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ ഏഴ് ബഹിരാകാശ നടത്തവും അദ്ദേഹം നടത്തി.ബഹിരാകാശ യാത്രയ്ക്കായി അപേക്ഷിച്ചപ്പോൾ നാസയിൽ നിന്നും നാല് തവണ നിരസിക്കപ്പെട്ട അനുഭവം സ്റ്റീവ് സ്മിത്ത് പങ്കുവച്ചു. ഓരോ തവണ നിരസിക്കപ്പെടുമ്പോഴും അതിനായി ധീരമായി പ്രവർത്തിച്ചുകൊണ്ടിരുന്നു. ഒടുവിൽ ലക്ഷ്യത്തിലെത്താൻ സാധിച്ചു. നാസയിലെ ബഹിരാകാശ സഞ്ചാരി എന്ന നിലയിൽ അവിശ്വസനീയമായ യാത്രയായിരുന്നു അത്. ഒരു ബഹിരാകാശ യാത്രികന്റെ തൊഴിലനുഭവം എപ്പോഴും ദൗത്യത്തിൽ അധിഷ്ഠിതമായിരികാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ വംശജനായ യുഎസ് ചിരാകാശ സഞ്ചാരി കൽപന യുമായുള്ള സൗഹൃദവും സ്റ്റീവ് സ്മിത്ത് അനുസ്മരിച്ചു.

India’s space mission

ഡെവലപ്പർമാർ, ബിസിനസ് പ്രമുഖർ, അക്കാദമിക് വിദഗ്‌ധർ, വിദ്യാർത്ഥികൾ, മാധ്യമങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, ഐബിഎം ക്ലയൻ്റുകൾ, പങ്കാളികൾ എന്നിവരുൾപ്പെടെ പങ്കെടുത്ത സമ്മേളനത്തിന്റെ ആദ്യ ദിനം ശ്രദ്ധ പിടിച്ചുപറ്റി.

Read also: പാൻ കാർഡ് ഉടമകൾ ജാഗ്രതൈ; നിങ്ങളുടെ പാൻ കാർഡ് കാലഹരണപ്പെടുന്നതാണോ? പുതുക്കേണ്ടതുണ്ടോ? പാൻ കാർഡിനെ കുറിച്ച് കൂടുതൽ അറിയാം!!!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version