Site icon

സിഗ്മയിൽ നിന്ന് കമ്മിറ്റെഡിലേക്ക് റോസ്റ്റർ താരം: അർജ്യു, തങ്ങളുടെ ലൈഫ് സ്റ്റോറി പങ്കുവെച്ചു അർജുനും അപർണ്ണയും !!

featured 13 min 1

influencer says about their love story: യൂട്യൂബ് ബ്ലോഗർ ആയ അർജുൻ സുന്ദരേഷിനെ അറിയാതെ ചുരുക്കം പേരെ കാണും. സീരിയൽ റോസ്റ്റിങ് വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ താരമാണ് അർജ്യു എന്നറിയപ്പെടുന്ന അർജുൻ. സിഗ്മ മെയിൽ എന്ന സ്വയം പറഞ്ഞു വ്യക്തിയാണ് അർജുൻ. പെണ്ണില്ലാതെ ന്യൂജൻ യുവാക്കൾക്ക് ഹരമാണ് അർജുൻ. പ്രണയത്തെ പോലും റോസ്റ്റ് ചെയ്യുന്ന അർജ്യു ഇപ്പോഴിതാ തന്റെ പങ്കാളിയോടൊപ്പം ഉള്ള ഫോട്ടോസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

കാഴ്ചക്കാരെ ഞെട്ടിച്ചു കൊണ്ടായിരുന്നു അർജുനൻറെ ഈ പോസ്റ്റ്. സിഗ്മ മെയിൽ എന്ന് പറഞ്ഞു ഞങ്ങളെ പറ്റിക്കുകയായിരുന്നില്ലേ എന്ന് വളരെ രസകരമായ കമൻറ്സും ഫോട്ടോയ്ക്ക് താഴെയുണ്ട്. നിരവധി ട്രോൾ വീഡിയോസും യൂട്യൂബിൽ അർജ്ജുവിൻ്റെ പ്രണയത്തെ പറ്റി വരുന്നുണ്ട്.ഇപ്പോഴിതാ തന്റെ കാമുകിയെ പരിചയപ്പെടുത്തിക്കൊണ്ട് തങ്ങളുടെ പ്രണയകഥ തുറന്നു പറഞ്ഞിരിക്കുകയാണ് ഇരുവരും.

അവതാരികയും മോഡലുമായ അപർണ പ്രേം രാജ് ആണ് അർജുവിന്റെ പ്രണയിനി. ഇരുവരും കഴിഞ്ഞവർഷം തൊട്ട് ഡേറ്റിങ്ങിലാണ് . യൂട്യൂബർ ആയ ഷാസാം ഒരിക്കൽ അപർണയുടെ പോഡ് കാസ്റ്റ് ചാനലിൽ വച്ച് അപർണയുടെ കാമുകനെ കുറിച്ച് പറഞ്ഞെങ്കിലും അപർണ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി എന്നും പറഞ്ഞു. യൂട്യൂബ് ബ്ലോഗേഴ്സിനെല്ലാം തങ്ങളുടെ ബന്ധത്തിൽ സംശയം ഉണ്ടായിരുന്നു എന്നും, എന്നാൽ രണ്ടു പേരും ബന്ധം ഒളിച്ചു വെച്ചില്ല എന്നും പറഞ്ഞു.

influencer says about their love story

തന്നെക്കാൾ മൂന്നുമാസം മൂത്തതാണ് അപർണ്ണ എന്നും”unfiltered by aparna” എന്ന് പോർട്ട് കാസ്റ്റ് യൂട്യൂബ് ചാനലിൽ ഇരുവരും പറഞ്ഞു. ഇനിയുള്ള ഭാവി കാര്യങ്ങൾ പിന്നീട് കാഴ്ചക്കാരിലേക്ക് എത്തിക്കുമെന്നും ഇരുവരും അറിയിച്ചു. കോവിഡ് സമയത്താണ് അർജുന്റെ റോസ്റ്റിംഗ് വീഡിയോസ് പ്രേകഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു തുടങ്ങിയത്.

Read also: തലവൻ 2 : ജിസ് ജോയ്, ബിജു മേനോൻ, ആസിഫ് അലി ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു!!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version