Site icon

സർവ്വകാല റെക്കോർഡിട്ട് സ്വർണ വില. പവന് 60000 കടക്കുമോ? ഇന്നത്തെ സ്വർണവില അറിയാം

fea 1 min 9

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ കുത്തിപ്പ്. അരലക്ഷവും പിന്നിട്ട് സർവ്വ കാല റെക്കോർഡിട്ട് വിലകുതിപ്പ്. കഴിഞ്ഞ എല്ലാ മാസങ്ങളിലെയും വില കയറ്റത്തെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്ന് ഗ്രാമിന് 15 രൂപ വർധിച്ച് 7455 രൂപയും പവന് 120 രൂപ വർധിച്ച് 59640 രൂപയുമായി. റെക്കോർഡിട്ട വിലക്കയറ്റം ഉപഭോക്താക്കൾക് നെഞ്ചിടിപ്പ് സൃഷ്ടിച്ചു. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

എന്തായാലും പൊന്നിന്റെ വിലക്കെട്ട് പകച്ചുനിൽക്കേണ്ട അവസ്ഥയിലാണ് മലയാളികൾ.18 കാരറ്റ് സ്വർണ വിലയിലും ഇന്ന് വർധനവുണ്ട്. ഗ്രാമിന് 10 രൂപ വർധിച്ച് 6140 രൂപയായി ഉയർന്നു. അതെ സമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 106 രൂപയായി തുടരുന്നു.സ്വർണത്തിന്റെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോക്ത്യ രാജ്യമാണ് ഇന്ത്യ. വിവാഹങ്ങൾക്കും ദീപാവലി, ദസറ തുടങ്ങിയ പ്രധാന ആഘോഷങ്ങൾക്കും സ്വർണം വാങ്ങുന്നത് ശുഭകരമായാണ് കണക്കാക്കപ്പെടുന്നത്, വിലയേറിയ ലോഹത്തിനുള്ള ആവശ്യം സാധാരണയായി വർഷാവസാനത്തോടെ ഇന്ത്യയിൽ വർധിക്കും.

innathe swarnavila 2024

എന്നാൽ ഈ വർഷം ജൂലൈയിൽ ഇറക്കുമതി തീരുവ 9 ശതമാനം കുറച്ച് 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി നിശ്ചയിച്ചിരുന്നു. ഇതിനാൽ പ്രാദേശിക വിലയിൽ കാര്യമായ കുറവുണ്ടായി. ഇത് ഓഗസ്റ്റിൽ തന്നെ വാങ്ങാൻ ആളുകളെ പ്രേരിപ്പിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ ഈ ഉത്സവ സീസണിൽ ഡിമാന്റ് കുറഞ്ഞേക്കും.

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version