Site icon

ഒരു ഇൻസ്റ്റന്റ് പഴം പൊരി റെസിപ്പി ആയാലോ ചായ തിളക്കുമ്പോഴേക്കും റെഡി ആകും. അടിപൊളി ആണ്..

featured 1 min 5

instant banana fry recipe: വൈകിട്ട് ചായ വെക്കുന്ന അതേ സമയം തന്നെ മതിയാകും ഈ ഒരു പഴം പൊരി ഉണ്ടാക്കാൻ. ബാറ്റർ ഉണ്ടാക്കി രസ്റ്റ് ചെയ്യാൻ ഒന്നും വയ്ക്കേണ്ട ആവശ്യം വരുന്നില്ല. ബാറ്ററി ഉണ്ടാക്കി ഉടനെ തന്നെ നമുക്ക് പഴം പൊരി ഉണ്ടാക്കാൻ സാധിക്കും. വിരുന്നുകാർ വരുമ്പോൾ വളരെ പെട്ടെന്ന് നമുക്ക് ചൂടോടുകൂടി ഉണ്ടാക്കി കൊടുക്കാൻ കഴിയുന്ന ഒരു അടിപൊളി സോഫ്റ്റ് പഴം പൊരി റെസിപിയാണിത്.

ചേരുവകൾ

ആദ്യം തന്നെ പഴത്തിന്റെ തൊലി കളഞ്ഞ് നടുവിൽ നിന്ന് നീളത്തിൽ രണ്ടായി മുറിക്കുക. ഇനി ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് അടുപ്പിൽ ചൂടാക്കാൻ വയ്ക്കുക. ഡീപ് ഫ്രൈ ചെയ്യാൻ ആവശ്യമായ അത്രയും വെളിച്ചെണ്ണ വെണ്ണ ഒഴിച് കൊടുക്കാൻ. വെളിച്ചെണ്ണ ചൂടാവുന്ന സമയം കൊണ്ട് നമുക്ക് പഴം പൊരിക്കായുള്ള ബാറ്റർ ഉണ്ടാക്കാം. അതിനായി ഒരു ബൗളിലേക്ക് മൈദ പൊടി അരി പൊടി ഇഡലി മാവ് മഞ്ഞൾ പൊടി പഞ്ചസാര ഉപ്പ് സോഡ പൊടി എന്നിവ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക.

instant banana fry recipe

ഇതിലേക്ക് കുറച്ചു കുറച്ചു വെള്ളം ഒഴിച്ച് കൊടുത്ത് കട്ടകൾ ഇല്ലാതെ ഇളക്കിഎടുക്കുക. ഇനി മുറിച്ചു വെച്ച പഴത്തിൽ നിന്ന് ഒരെണ്ണം എടുത്ത് ബാറ്ററിൽ നന്നായി മുക്കി കോട്ട് ചെയ്ത് എടുത്ത ശേഷം എണ്ണ ചൂടായാൽ അതിലേക്ക് ഇട്ട് പൊരിച് എടുക്കാവുന്നതാണ്. ഇതു പോലെ ബാക്കിയുള്ള പഴങ്ങളും ബാറ്ററിൽ മുക്കി എണ്ണയിലിട്ട് പൊരിച്ചു കോരുക.

Read also: നല്ല ചൂട് കട്ടൻ ചായയോടൊപ്പം ഈ ഒരു ബൺ പൊരിച്ചത് മാത്രം മതി…. ഇതാണെങ്കിൽ പാത്രം കാലിയാകുന്ന വഴി അറിയുകയേ ഇല്ല..!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version