Site icon

യൂറോപ്പിലെ വമ്പൻ താരങ്ങൾക്കൊപ്പം ഒരുമിച്ച് കളിക്കാനവസരം; അഭിമാനനേട്ടവുമായി മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഇവാൻ കലിയുഷ്‌നി.

Ivan Kaliuzhnyi got his first Ukraine National Team call up

യുക്രൈനെതിരെ റഷ്യ ആക്രമണം നടത്തിയതിനെ തുടർന്ന് അവിടുത്തെ ഫുട്ബോൾ ലീഗുകൾ നിർത്തി വെച്ചപ്പോഴാണ് ഇവാൻ കലിയുഷ്‌നി കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്. ലോണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി ഒരു സീസൺ കളിച്ച താരം ആദ്യത്തെ മത്സരത്തിൽ തന്നെ തന്റെ വരവറിയിച്ചു. ഈസ്റ്റ് ബംഗാളിനെതിരെ രണ്ടു മിന്നൽ ഗോളുകൾ നേടിയായിരുന്നു ഇവാൻ കലിയുഷ്‌നി ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറ്റം കുറിച്ചത്. (Ivan Kaliuzhnyi got his first Ukraine National Team call up)

ഇവാൻ കലിയുഷ്‌നിയെ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്‌സിനും (Kerala Blasters) ഇവിടെ തുടരാൻ താരത്തിനും താൽപര്യം ഉണ്ടായിരുന്നെങ്കിലും പ്രതിഫലം അതിനൊരു തടസമായി. ലോൺ കരാർ അവസാനിച്ചതോടെ തന്റെ ക്ലബായ ഓലക്‌സാൻഡ്രിയയിലേക്ക് തന്നെ ഇവാൻ തിരിച്ചു പോയി. അതിനു ശേഷം യുക്രൈനിലെ മറ്റൊരു ക്ലബായ എൽസെഡ്എൻ ചേർക്കാസിക്ക് വേണ്ടി ഒരു സീസണിൽ താരം ലോണിൽ കളിച്ചിരുന്നു.

അതിനു ശേഷം ഓലക്‌സാൻഡ്രിയയിലേക്ക് തന്നെ തിരിച്ചു വന്ന താരം മികച്ച പ്രകടനമാണ് അവർക്ക് വേണ്ടി നടത്തുന്നത്. ഇരുപത്തിയാറുകാരനായ താരത്തിന് യുക്രൈൻ ദേശീയ ടീമിലേക്ക് വിളി വരാനും ഈ പ്രകടനം വഴിയൊരുക്കി. ഈ മാസത്തെ ഇന്റർനാഷണൽ ബ്രേക്കിൽ ജോർജിയ, ചെക്ക് എന്നിവർക്കെതിരെ നടക്കാനിരിക്കുന്ന മത്സരങ്ങൾക്കുള്ള യുക്രൈൻ സ്‌ക്വാഡിലാണ് കലിയുഷ്‌നി ഇടം പിടിച്ചത്.

Ivan Kaliuzhnyi got his first Ukraine National Team call up

യുക്രൈൻ പരിശീലകൻ ആദ്യം പ്രഖ്യാപിച്ച സ്‌ക്വാഡിൽ കലിയുഷ്‌നി ഇല്ലായിരുന്നു. എന്നാൽ ചില താരങ്ങൾക്ക് ഫിറ്റ്നസ് പ്രശ്‌നങ്ങൾ വന്നതിനാൽ കഴിഞ്ഞ ദിവസം അദ്ദേഹം പുതിയ താരങ്ങളെ ടീമിലുൾപ്പെടുത്തി. അവരിലൊരാളായാണ് മുൻ ബ്ലാസ്റ്റേഴ്‌സ് താരം ദേശീയ ടീമിലേക്ക് എത്തിയത്. യുവേഫ നേഷൻസ് ലീഗിലെ മത്സരങ്ങളിൽ താരത്തിന് അവസരം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

റയൽ മാഡ്രിഡ് ഗോൾകീപ്പർ ലുനിൻ, ചെൽസി താരം മുഡ്രിക്ക്, കഴിഞ്ഞ സീസണിൽ ലാ ലിഗ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ഡൗബിക്ക് എന്നീ സൂപ്പർതാരങ്ങളെല്ലാം അടങ്ങുന്ന ടീമാണ് യുക്രൈൻ. ഒരു മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തിന് ഇത്രയും മികച്ച താരങ്ങൾക്കൊപ്പം കളിക്കാൻ കഴിയുകയെന്നത് അസാധാരണമായ നേട്ടമാണ്. അതുകൊണ്ടു തന്നെ യുക്രൈന്റെ മത്സരം കാണാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഉണ്ടാകുമെന്നുറപ്പാണ്.

Read Also : പ്രതിഫലം വാങ്ങിയില്ല പകരം ശിവകർത്തികേയന് ഇളയ ദളപതിയുടെ വക സമ്മാനം!

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version