മുൻ കേരള ബ്ലാസ്റ്റേഴ്‌സ് (kerala blasters) താരമായ ഇവാൻ കലിയുഷ്‌നി യുക്രൈൻ ദേശീയ ടീമിനായി അരങ്ങേറ്റം നടത്തി. കഴിഞ്ഞ ദിവസം ജോർജിയക്കെതിരെ നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിലാണ് ഇവാൻ കലിയുഷ്‌നി ദേശീയ ടീമിനായി ഇറങ്ങിയത്. യുക്രൈൻ ഒരു ഗോളിന് വിജയം നേടിയ മത്സരത്തിൽ മികച്ച പ്രകടനം നടത്തി കളിയിലെ താരമാകാനും ഇവാൻ കലിയുഷ്‌നിക്ക് കഴിഞ്ഞു.
ആദ്യം സ്‌ക്വാഡ് പ്രഖ്യാപിച്ചതിൽ ഇവാൻ കലിയുഷ്‌നി ഇല്ലായിരുന്നു. എന്നാൽ ചില താരങ്ങൾക്ക് പരിക്ക് പറ്റിയതോടെയാണ് മുൻ ബ്ലാസ്റ്റേഴ്‌സ് (kerala blasters) താരം ടീമിലെത്തിയത്. പരിശീലകന്റെ (kerala blasters coach) വിശ്വാസം നേടിയ താരം ആദ്യ ഇലവനിൽ തന്നെ ഇടം പിടിക്കുകയും എൺപത്തിയൊമ്പത് മിനുട്ട് കളിക്കുകയും ചെയ്‌തു. ഡിഫെൻസിവ് മിഡ്‌ഫീൽഡ് പൊസിഷനിലാണ് ഇവാൻ കലിയുഷ്‌നി ജോർജിയക്കെതിരെ കളിച്ചത്.
ടീമിന്റെ ഡിഫെൻസിനെ കാര്യമായി സഹായിച്ച താരം ആക്രമണത്തിലും സംഭാവന നൽകി. ആറു ടാക്കിളും ഒരു ഇന്റർസെപ്‌ഷനും പത്ത് റിക്കവറികളുമാണ് മത്സരത്തിൽ താരം നടത്തിയത്. എൺപത്തിയൊന്നു ശതമാനം പാസുകളും കൃത്യമായി പൂർത്തിയാക്കിയ താരം ഫൈനൽ തേർഡിലേക്ക് ആറു പാസുകൾ നൽകിയതിന് പുറമെ ഒരു കീ പാസും നൽകി കളത്തിലുടനീളം നിറഞ്ഞു നിന്നു.
ivan kalyushini became man of the match
യുക്രൈനെതിരെ റഷ്യ ആക്രമണം നടത്തി അവിടുത്തെ ഫുട്ബോൾ ലീഗ് നിർത്തി വെച്ചപ്പോഴാണ് ലോൺ കരാറിൽ ഇവാൻ കലിയുഷ്‌നി കേരള ബ്ലാസ്റ്റേഴ്‌സിൽ(kerala blasters) എത്തിയത്. താരത്തിന് ഇന്ത്യയിൽ തുടരാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പ്രതിഫലം ബ്ലാസ്റ്റേഴ്‌സിന് താങ്ങാൻ കഴിയാത്തതായിരുന്നു. ലോൺ കരാർ അവസാനിച്ചതോടെ താരം തന്റെ ക്ലബായ ഓലക്‌സാൻഡ്രിയയിലേക്ക് തിരിച്ചു പോയി.
ദേശീയ ടീമിനായി അരങ്ങേറ്റം നടത്തിയ മത്സരത്തിൽ തന്നെ മികച്ച പ്രകടനം നടത്തിയതിനാൽ ഇനിയും അവസരങ്ങൾ ഇവാൻ കലിയുഷ്‌നിയെ തേടിയെത്തുമെന്നതിൽ സംശയമില്ല. യുവേഫ നേഷൻസ് ലീഗ് പോലെ യൂറോപ്പിലെ മികച്ചൊരു ടൂർണമെന്റിൽ ഈ പ്രകടനം തുടരാൻ കഴിഞ്ഞാൽ ചിലപ്പോൾ വലിയ ക്ലബുകളിൽ നിന്നുള്ള ഓഫറുകളും മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ തേടിയെത്താൻ സാധ്യതയുണ്ട്.
Read also: കേരള ബ്ലാസ്റ്റേഴ്സിനെ ഒരിക്കലും വിലകുറച്ചു കാണരുത്: ഫിയാഗോ കപ്പിൽ ഇവാൻ വുക്മനോവിച്ച്
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.