Site icon

ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തും: നിലപാട് വ്യക്തമാക്കി ഇവാനാശാൻ!

Ivan Vukomanović Will Return To KBFC When He Gets Chance

മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം ഇന്നലെ സൗദി അറേബ്യയിലെ റിയാദിൽ വെച്ചുകൊണ്ട് ഒരു സൂപ്പർ കപ്പ് കോമ്പറ്റീഷൻ സംഘടിപ്പിച്ചിരുന്നു. അതിൽ മുഖ്യ അതിഥിയായി കൊണ്ട് അവർ കൊണ്ടുവന്നത് മുൻ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ചിനെയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്ത് നിന്നും മാറിയതിനു ശേഷം വുക്മനോവിച്ച് ഇത്തരം പരിപാടികളിൽ അധികം പങ്കെടുക്കാറില്ലായിരുന്നു.(Ivan Vukomanović Will Return To KBFC When He Gets Chance)

ഏതായാലും മലയാളികൾക്കിടയിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചു വരവ് ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്.അദ്ദേഹത്തെ കാണാൻ വേണ്ടി ഒരുപാട് ആരാധകർ ഈ പരിപാടിയിലേക്ക് എത്തിയിരുന്നു.നിലവിൽ അദ്ദേഹം ഫ്രീ ഏജന്റാണ്.മറ്റേത് ക്ലബ്ബിനെയും പരിശീലിപ്പിക്കുന്നില്ല.പല ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ വന്നിരുന്നുവെങ്കിലും അതെല്ലാം അദ്ദേഹം നിരസിക്കുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് തിരികെ വിളിച്ചാൽ ഇനി വരുമോ? ഈ ചോദ്യം വുക്മനോവിച്ചിനോട് ചോദിക്കപ്പെട്ടിരുന്നു.ഒരു സംശയവും കൂടാതെ അതേ എന്ന ഉത്തരം അദ്ദേഹം നൽകിയിട്ടുണ്ട്. അതായത് ബ്ലാസ്റ്റേഴ്സ് ക്ഷണിച്ചു കഴിഞ്ഞാൽ അദ്ദേഹം ക്ലബ്ബിലേക്ക് മടങ്ങി വരാൻ തയ്യാറാണ്. എല്ലാ കാലവും കേരളവും അവിടുത്തെ ജനങ്ങളും മനസ്സിൽ ഉണ്ടാകുമെന്ന് വുക്മനോവിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്.

Ivan Vukomanović Will Return To KBFC When He Gets Chance

എന്തുകൊണ്ടാണ് മറ്റുള്ള ക്ലബ്ബുകളിൽ നിന്നുമുള്ള ഓഫറുകൾ നിരസിച്ചത് എന്നതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതായത് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടിയാണ് താൻ ഓഫറുകൾ നിരസിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. യൂറോപ്പിലെ പല ക്ലബ്ബുകളിൽ നിന്നും ഐഎസ്എൽ ക്ലബ്ബുകളിൽ നിന്നും തനിക്ക് ഓഫറുകൾ ഉണ്ടായിരുന്നു എന്നും വുക്മനോവിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കുറച്ച് ഫ്രീ ടൈം ലഭിക്കാൻ വേണ്ടി അദ്ദേഹം അതെല്ലാം നിരസിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നുവർഷവും കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചത് ഇവാൻ വുക്മനോവിച്ച് ആണ്. ഒരുതവണ ഫൈനലിൽ എത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്. കിരീടങ്ങൾ ഒന്നും ലഭിക്കാത്തത് കൊണ്ടാണ് അദ്ദേഹത്തിന് പരിശീലക സ്ഥാനം നഷ്ടമായത്. ഏതായാലും ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ തിരികെ വിളിക്കുമോ എന്നതൊക്കെ കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Read Also : ശേഷം വെള്ളിത്തിരയിൽ, മലയാള സിനിമയിൽ അഭിനയിക്കാനുള്ള സാധ്യതയുണ്ടെന്ന് ഇവാൻ വുകോമനോവിച്ച്

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version