Site icon

മികച്ച പ്രതികരണങ്ങളുമായി സൈജു കുറിപ്പിന്റെ ചിത്രം, റിവ്യൂ അറിയാം

saiju kurupp new film

പ്രേക്ഷകരെ ഒരുപോലെ ആകർഷിപ്പിക്കാൻ കഴിവുള്ള നടനാണ് സൈജു കുറുപ്പ്. സൈജു നായകനായ ഭരതനാട്യം ഒടിടിയില്‍ വലിയ കൈയടി നേടിയിരുന്നു. ചിത്രത്തിന് തിയറ്ററില്‍ വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ ഭരതനാട്യത്തിന് പിന്നാലെ ജയ് മഹേന്ദ്രനിലെ പ്രകടനത്തിന് കൈയടി നേടുകയാണ് സൈജു കുറുപ്പ്. സോണി ലൈവ്ന്റെ മലയാളം ഒറിജിനല്‍ സിരീസ് ആയ ജയ് മഹേന്ദ്രനിൽ മികച്ച പ്രകടനമാണ് സൈജു കുറിപ്പ് കാഴ്ചവച്ചത്.

ടൈറ്റില്‍ കഥാപാത്രമായ ഡെപ്യൂട്ടി തഹസില്‍ദാര്‍ മഹേന്ദ്രന്‍ ജി ആയിട്ടാണ് സൈജു കുറുപ്പ് സീരിസിൽ അവതരിപ്പിച്ചിരിക്കുന്നത്. തനിക്കാവശ്യമുള്ള എന്തും രാഷ്ട്രീയ സ്വാധീനം കൊണ്ട് സാധിച്ചെടുക്കാൻ മിടുക്കുള്ള ഉദ്യോഗസ്ഥനാണ് മഹേന്ദ്രന്‍. പതിയെ രാഷ്ട്രീയ തന്ത്രങ്ങളുടെ ഇരയായി മഹേന്ദ്രനും മാറുകയാണ്. ഇതോടെ തന്റെ ഓഫീസിലുണ്ടായിരുന്ന അധികാരവും സ്വാതന്ത്ര്യവും അയാൾക്ക് നഷ്‍ടമാകുന്നു. പിന്നീടങ്ങോട്ട് അയാളുടെ ആശയങ്ങളും ചിന്താഗതിയുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നു. ചെറു ചിരിയോടെ കണ്ടിരിക്കാവുന്ന കഥാപാത്രമാണ് മഹേന്ദ്രന്‍.

സൈജു കുറുപ്പിന്‍റെ ലളിതവും മനസലിയിക്കുന്ന അഭിനയശൈലിയും കൊണ്ടും കണ്ടിരിക്കാവുന്ന സീരിസ് ആണിത്. സോണി ലൈവിന്റെ മലയാളത്തിലുള്ള ആദ്യ വെബ് സിരീസ് ആണിത്. ഒക്ടോബർ 10 നാണ് ജയ് മഹേന്ദ്രന്‍ എത്തിയത്. ചിത്രത്തെ പ്രശംസിച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.

jai mahendran got good review in ott

ശ്രീകാന്ത് മോഹൻ ആണ് സിരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് നിർമ്മിച്ചിരിക്കുന്നു. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള സംവിധായകന്‍ രാഹുൽ റിജി നായരാണ് ജയ് മഹേന്ദ്രന്‍ കഥയെഴുതി നിർമ്മിച്ചത്. സുഹാസിനി മണിരത്നം, മിയ, സുരേഷ് കൃഷ്ണ, മാമുക്കോയ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ, രാഹുൽ റിജി നായര്‍ എന്നിവരും സൈജു കുറുപ്പിനൊപ്പം മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Read also: പരിചയപ്പെട്ട കാലം മുതൽ അദ്ദേഹം നിറഞ്ഞ സ്നേഹത്തോടെ എന്റെ മുന്നിലുണ്ട്” : കമൽ ഹാസൻ

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version