Site icon

പാടേ തളർന്നു പോവുകയായിരുന്നു… തനിയെ റെസ്റ്റ് റൂമിലേക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു; തന്റെ അസുഖത്തെ പറ്റി ജാൻവി കപൂർ..!

Janvi Kapoor About Her Medical Condition

Janvi Kapoor About Her Medical Condition: ഹിന്ദി സിനിമരംഗത്ത് തന്റെ മികച്ചഭിനയം കാഴ്ചവയ്ക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ജാൻവി കപൂർ. ഇന്ത്യൻ സിനിമാരംഗത്തെ അതികായരായ ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായി ജനിച്ച ജാൻവി 2018-ൽ റൊമാന്റിക് നാടകമായ ധടക്കിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്.

ഹിന്ദി സിനിമകളിൽ മിന്നുന്ന താരത്തിന് ഏറെ ആരാധകർ ഏറെയാണ്. ഇപ്പോളിത ഷൂട്ടിങ് സമയത്ത് തനിക്കുണ്ടായ ഭഷ്യവിഷബാധയെ കുറിച്ചും അതുമായി ബന്ധപ്പെട്ടനുപവിച്ച ആരോഗ്യ പ്രശ്നങ്ങളെകുറിച്ചും പങ്കുവെച്ചിരിക്കുകയാണ് താരം.

Janvi Kapoor About Her Medical Condition

മിസ്റ്റർ&മിസിസ് മ​ഹി എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താൻ തിരക്കിട്ട യാത്രകളിലായിരുന്നു. ഇതിനിടയിലാണ് ഭക്ഷ്യവിഷബാധയേറ്റത്. മൂന്നുദിവസം ആശുപത്രിയിൽ കഴിഞ്ഞു. ആരോഗ്യനില വളരെ മോശമായി എന്താണ് സംഭവിക്കുന്നതെന്നുപോലും മനസ്സിലാകുന്നില്ലായിരുന്നു. ആരോ​ഗ്യം പാടേ വഷളായതോടെ ഡോക്ടർമാർ പരിഭ്രാന്തരാവുകയും ചെയ്തുവെന്ന് ജാൻവി പറഞ്ഞു.

ഫ്ലൈറ്റിൽ കയറുന്നതിന് തൊട്ടുമുമ്പാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പാടേ തളർന്നു പോവുകയായിരുന്നു. തനിയെ റെസ്റ്റ് റൂമിലേക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു, സംസാരിക്കാനോ, നടക്കാനോ, ഭക്ഷണംകഴിക്കാനോ പോലും കഴിയുമായിരുന്നില്ല. എന്നാൽ ഈ വിശ്രമം തനിക്ക് നന്നായി ആവശ്യമായിരുന്നെന്നും താരം പറഞ്ഞു.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version