Site icon

ഡെയ്‌സുകെ ഹോറി ആള് ജപ്പാനാ; 12 വർഷമായി ദിവസത്തിൽ മുപ്പത് മിനിറ്റ് മാത്രം ഉറങ്ങുന്നത്തിന്റെ കാരണം അറിയാം!!

fea 25 min 1

japanese man only slept 30 minutes a day for 12 years: ആരോഗ്യകരമായ ജീവിതത്തിന് മനുഷ്യശരീരത്തിൽ ശരാശരി 6-8 മണിക്കൂർ ഉറക്കം ആവശ്യമാണ്. മതിയായ ഉറക്കത്തിൻ്റെ അഭാവം നമ്മുടെയൊക്കെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ദൈനംദിന പ്രവർത്തനങ്ങളെ ദുഷ്കരമാക്കുകയും ചെയ്യും. സ്ഥിരമായി 6-8 മണിക്കൂർ ഉറങ്ങുന്നത് മാനസികാവസ്ഥയും വൈജ്ഞാനിക പ്രവർത്തനവും മൊത്തത്തിലുള്ള ആരോഗ്യവും വർദ്ധിപ്പിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ കഴിഞ്ഞ 12 വർഷമായി ഒരു ദിവസം 30 മിനിറ്റ് മാത്രം ഉറങ്ങുന്ന ഒരാളുണ്ട്.

കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നുമെങ്കിലും സംഗതി സത്യമാണ്.
ഡെയ്‌സുകെ ഹോറി എന്നു പേരുള്ള ഒരു ജാപ്പനീസ് മനുഷ്യൻ തൻ്റെ ജീവിതത്തിൽ 12 വർഷമായി പ്രതിദിനം 30 മിനിറ്റ് മാത്രം ഉറങ്ങുന്ന പതിവ് തുടരുകയാണ്. പടിഞ്ഞാറൻ ജപ്പാനിലെ ഹ്യോഗോ പ്രാവിശ്യയിൽ നിന്നുള്ള 40-കാരൻ തൻ്റെ ശരീരത്തെയും തലച്ചോറിനെയും കുറഞ്ഞ ഉറക്കത്തിൽ സാധാരണ രീതിയിൽ പ്രവർത്തിക്കാൻ പരിശീലിപ്പിച്ചതായി അവകാശപ്പെടുന്നു. ഫോക്കസ് നിലനിർത്തുന്നതിന് ഉയർന്ന നിലവാരമുള്ള ഉറക്കം ദീർഘമായ ഉറക്കത്തേക്കാൾ പ്രധാനമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

japanese man only slept 30 minutes a day for 12 years

ഈ പരിശീലനം തൻ്റെ പ്രവർത്തനക്ഷമതയെ മെച്ചപ്പെടുത്തിയതായും അദ്ദേഹം പറയുന്നു. “ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് നിങ്ങൾ വ്യായാമം ചെയ്യുകയോ കാപ്പി കുടിക്കുകയോ ചെയ്താൽ മയക്കം ഒഴിവാക്കാനാകും. ജോലിയിൽ സുസ്ഥിരമായ ഏകാഗ്രത ആവശ്യമുള്ള ആളുകൾക്ക് ദൈർഘ്യമേറിയ ഉറക്കത്തേക്കാൾ ഉയർന്ന ഗുണമേന്മയുള്ള ഉറക്കത്തിൽ നിന്ന് കൂടുതൽ പ്രയോജനം ലഭിക്കും.” പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹോറി പറഞ്ഞു.

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version