Site icon

ഈ സീസണിലെ ഏറ്റവും മികച്ച സൈനിങ്‌? കേരള ബ്ലാസ്റ്റേഴ്‌സിലെ തുടക്കം ഗംഭീരമാക്കി ജീസസ് ജിമിനസ്

fea 10

കഴിഞ്ഞ രണ്ടു സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ടീമിന്റെ പ്രധാന സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമെന്റക്കൊസ് ആയിരുന്നു. ആദ്യമായി ഐഎസ്എൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) താരമെന്ന നേട്ടം കഴിഞ്ഞ സീസണിൽ ദിമിത്രിയോസ് സ്വന്തമാക്കിയെങ്കിലും താരത്തെ നിലനിർത്താൻ ക്ലബിന് കഴിഞ്ഞില്ല. കൂടുതൽ മികച്ച ഓഫർ നൽകി ഫ്രീ ഏജന്റായ ദിമിത്രിയോസിനെ ഈസ്റ്റ് ബംഗാൾ റാഞ്ചുകയായിരുന്നു.

എന്നാൽ ദിമിത്രിയോസിന്റെ അഭാവം യാതൊരു തരത്തിലും കേരള ബ്ലാസ്റ്റേഴ്‌സിനെ ബാധിക്കാൻ പോകുന്നില്ലെന്നാണ് ടീമിലേക്ക് പുതിയതായി എത്തിയ സ്‌പാനിഷ്‌ സ്‌ട്രൈക്കർ ജീസസ് ജിമിനസിന്റെ പ്രകടനം വ്യക്തമാക്കുന്നത്. ഏഷ്യയിൽ തന്നെ ആദ്യമായാണ് കളിക്കുന്നതെങ്കിലും വളരെ വേഗത്തിൽ ടീമിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയുന്നുണ്ട്.

ഈ സീസൺ ആരംഭിച്ചതിനു ശേഷമുള്ള ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചു മത്സരങ്ങളിലും കളിച്ച ജീസസ് ജിമിനസ് അതിൽ നാലെണ്ണത്തിൽ മാത്രമാണ് ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്. ഇത്രയും മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടിയ സ്‌പാനിഷ്‌ താരത്തിന്റെ പ്രകടനം ഓരോ മത്സരം കഴിയുന്തോറും കൂടുതൽ മെച്ചപ്പെടുന്നുണ്ട്.

വളരെ വൈകിയാണ് ജീസസ് ജിമിനസിനെ ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) സ്വന്തമാക്കിയത്. മുൻ മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ താരമായ സ്റ്റീവൻ ജോവട്ടിക്ക് അടക്കമുള്ള വമ്പൻ കളിക്കാരുടെ പിന്നാലെ പോയ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്‌ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ജിമിനസിനെ സൈൻ ചെയ്യുന്നത്. പ്രീ സീസൺ പോലും കളിക്കാതെ ടീമിനായി അരങ്ങേറ്റം കുറിച്ച താരത്തെ അതൊന്നും ബാധിച്ചിട്ടില്ലെന്ന് പ്രകടനത്തിൽ നിന്നും വ്യക്തമാണ്.

jiminis kerala blasters players

കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) സ്വന്തമാക്കുന്ന സ്‌ട്രൈക്കേഴ്‌സ് ഐഎസ്എല്ലിൽ (ISL) തിളങ്ങുമെന്ന പതിവ് ഇത്തവണയും തെറ്റിയില്ല. ഇയാൻ ഹ്യൂം, ഓഗ്‌ബച്ചെ, അൽവാരോ വാസ്‌ക്വസ്, പെരേര ഡയസ്, ദിമിത്രിയോസ് എന്നിവർക്കൊപ്പമോ അതിനേക്കാൾ മികച്ചതോ ആയ പ്രകടനം ജിമിനസിൽ നിന്നും പ്രതീക്ഷിക്കാം. ഇന്ത്യയിലെ സാഹചര്യങ്ങളോട് കൂടുതൽ പൊരുത്തപ്പെട്ടാൽ താരത്തിന്റെ നിലവാരം ഇനിയും ഉയരുമെന്നതും പ്രതീക്ഷയാണ്.

Read also: സോം കുമാർ ഒരു ചെറിയ മീനല്ല, അരങ്ങേറ്റത്തിൽ സ്വന്തമാക്കിയത് രണ്ട് റെക്കോർഡുകൾ

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version