മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ, കെയർ ടേക്കർ എന്നീ തസ്‌തികകളിലേക്ക് താൽക്കാലിക നിയമനത്തിന് ഇന്റർവ്യൂ നടത്തുന്നുണ്ട്. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം 2 വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2024 ഒക്ടോബർ 22 ന് രാവിലെ 11 മണിക്ക് കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം
ഇമെയിൽ keralasamakhya@gmail.com.
www.keralasamakhya.org.
ഡി.ടി.പി ഓപ്പറേറ്റർ നിയമനം
എറണാകുളം ജനറൽ ആശുപത്രിയിൽ ഓങ്കോളജി വിഭാഗത്തിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി ആശുപത്രി വികസന സൊസൈറ്റി മുഖേന ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് താത്‌കാലിക നിയമനം നടത്തുന്നതിനായി ഒക്ടോബർ 22ന് രാവിലെ 11.30ന് വാക് ഇൻ ഇന്റർവ്യു നടത്തും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ 0484 2386000 എന്ന നമ്പറിൽ ബന്ധപ്പെടുക.
കുടുംബശ്രീയിൽ അക്കൗണ്ടന്റ്
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കീഴിൽ ആര്യാട് ബ്ലോക്കിൽ മണ്ണഞ്ചേരിയിൽ പ്രവർത്തിക്കുന്ന എം.ഇ.ആർ.സി ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടൻറ് വാക്യാൻസി ഉണ്ട് . എം.കോം, ടാലി, ഡി.സി.എ എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് മുൻഗണന ലഭിക്കും. ഒക്ടോബർ 19 ന് വൈകുന്നേരം 4 മണിക്കുള്ളിൽ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിലോ മണ്ണഞ്ചേരി സി.ഡി.എസ് ഓഫീസിലോ സമർപ്പിക്കണംഫോൺ: 04772254104.
job openings in govt sector
അപ്രന്റീസ് ട്രെയിനി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ ജില്ലയിൽ ഗ്രാമപഞ്ചായത്തുകളിൽ താമസിക്കുന്നവരും ബിഎസ്സി നഴ്സിംഗ് അല്ലെങ്കിൽ ജനറൽ നഴ്സിംഗ് യോഗ്യതയുള്ളവരും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുമായ വനിതകൾക്ക് 202425 വർഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുഖേന അപ്രന്റീസ് ട്രെയിനിയായി ജില്ലാപഞ്ചായത്തിന് കീഴിലുള്ള ആശുപത്രികളിൽ സ്‌റ്റൈപ്പൻാടെ നിയമനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, ആധാർകാർഡിന്റെ പകർപ്പ്, നഴ്സിംഗ് യോഗ്യത സർട്ടിഫിക്കറ്റ് പകർപ്പ്, കേരള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പകർപ്പ്, ഫോൺ നമ്പർ എന്നിവ സഹിതം നിർദ്ദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ ഒക്ടോബർ 30 ന് മുമ്പ് ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04772252548.
Read also: വനിതാ ഉദ്യോഗാര്‍ഥികൾക്ക് തൊഴിൽ അവസരങ്ങൾ, ഇന്റർവ്യുയിലൂടെ മാത്രം ജോലി
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.