Site icon

ഉദ്യോഗാർത്ഥികളെ ഇതിലെ, നേവിയിൽ വൻ അവസരങ്ങൾ ഇപ്പോൾ തന്നെ അപേക്ഷിക്കാം!!

featured 2 min 7

job openings in Indian navy: യുവാക്കൾക്ക് ഇന്ത്യൻ നേവിയിലേയ്ക്ക് അപേക്ഷിക്കാം. ഇന്ത്യൻ നേവിയുടെ ഈസ്റ്റേൺ, വെസ്റ്റേൺ, സതേൺ്, ആന്റമാൻ ആന്റ് നിക്കോബാർ കാമാന്റുകളിലായി തസ്തികകളിൽ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നു. ഗ്രൂപ്പ് ബി, സി തസ്തികകളിലായി 741 സിവിലിയൻ സ്‌ററാഫ് ഒഴിവാണുള്ളത്. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് മുഖേനയാണ് തിരഞ്ഞെടുപ്പ് . ഇതിനായി ആഗസ്റ്റ് 2 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, ശമ്പളം, പ്രായം, യോഗ്യത

ചാർജ്മാൻ – കെമിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്‌സി ഫിസിക്‌സ്/ കെമിസ്ട്രി / മാത്സ്. പ്രായപരിധി 18-25, ശമ്പളം 35,400-1,12,400.

ചാർജ്മാൻ (ഫാക്ടറി) കമ്പ്യൂട്ടർ എഞ്ചിനീയറിങ് ഡിപ്ലോമ / ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്‌സ്/ മെക്കാനിക്കൽ / ബിഎസ്‌സി ഫിസിക്‌സ്/ കെമിസ്ട്രി/ മാത്സ്. പ്രായപരിധി – 18-25. 35,400-1,12,400

ചാർജ്മാൻ (മെക്കാനിക്) : മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്‌സ/ പ്രൊഡക്ഷൻ എഞ്ചിനീയറിങ് ഡിപ്ലോമ , 2 വർഷത്തെ പ്രവർത്തി പരിചയം പ്രായം 30 ൽ കവിയരുത്. 35,400-1,12,400.

സയന്റിഫിക് അസിസ്റ്റന്റ് : ബി.എസ്.സി. ഫിസിക്‌സ്/ കെമിസ്ട്രി/ ഇലക്ട്രോണിക്‌സ്/ ഓഷ്യനോഗ്രാഫി. 2 വർഷത്തെ പ്രവർത്തി പരിചയം വേണം. 35,400 – 1,12,400.

ട്രേഡ്‌സ്മാൻ മേറ്റ്: പത്താംക്ലാസ് വിജയിച്ചിരിക്കണം, ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് വേണം. പ്രായം 18-25- 18000 – 56,900.

job openings in Indian navy

പെസ്റ്റ് കൺട്രോൾ വർക്കർ: പത്താം ക്ലാസ് തത്തുല്യം. ഹിന്ദി/ പ്രാദേശിക ഭാഷയിൽ അറിവ്. 18-25. 18,000 – 56,900 രൂപ.

കുക്ക്: പത്താംക്ലാസ്, ഒരു വർഷത്തെ പ്രവർത്തി പരിചയം, 18-25, 18,000 -56,900.

ഫീസ് : 295 രൂപ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, എക്‌സ് സർവീസ്, വനിതകൾ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അട്ക്കാം.

കൂടുതൽ വിവരങ്ങൾക്ക്: www.joinindiannavy.gov.in; www.joinindiannavy.nic.in.

Read also: നല്ലൊരു കരിയർ ഉറപ്പാക്കാനായി കാനഡയിൽ പഠിക്കാം ; സ്റ്റഡി പെര്‍മിറ്റ് മാറ്റങ്ങൾ അറിയാം!!!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version