Site icon

സർക്കാർ ജോലി ആണോ നിങ്ങളുടെ സ്വപ്നം? സുവർണാവസരം ഇതാ, വിവിധ വകുപ്പുകളിലായി രാജ്യത്ത് 50000ൽ പരം ഒഴിവുകൾ !

job post

job vacancies in postal and bank: സർക്കാർ ജോലി സ്വപ്നം കാണുന്ന രാജ്യത്തെ യുവാക്കൾക്കിതാ സുവർണാവസരം. പത്താം ക്ലാസ് മുതൽ ബിരുദം വരെ യോഗ്യയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും രാജ്യത്തുടനീളമുള്ള 50,000 ഓളം തസ്തികകളിലേക്ക് ആണ് തൊഴിലവസരം. ചുവടെ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

തപാൽ വകുപ്പിൽ 35,000 ഒഴിവുകൾ

തപാൽ വകുപ്പിലെ വിവിധ തസ്തികകളായ ഗ്രാമീണ ഡാക്ക് സേവക (GDS), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS), തപാൽ അസിസ്റ്റൻ്റ്, പോസ്റ്റ്മാൻ തുടങ്ങി 35,000-ത്തിലധികം തസ്തികകളിലേക്ക് റിക്രൂട്ട്‌മെൻ്റ് പുരോഗമിക്കുന്നുണ്ട്. 10-ാം ക്ലാസ് പാസായവർക്ക് ഈ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.

പ്രധാന വിവരങ്ങൾ

അപേക്ഷാ യോഗ്യത: 10-ാം ക്ലാസ് പാസ്
പ്രായപരിധി: 18-40 വയസ്
അപേക്ഷാ തീയതി ആരംഭം: 2024 ജൂൺ 25
അപേക്ഷാ തീയതി അവസാനം: 2024 ജൂലൈ 15

അപേക്ഷിക്കുന്ന വിധം:

പോർട്ടൽ സന്ദർശിക്കുക: https://indiapostgdsonline(dot)gov(dot)in/

ബാങ്ക് ജോലിക്ക് 6,128 ഒഴിവുകൾ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS) 6,128 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പ്രാഥമിക പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഐബിപിഎസ് ക്ലർക്ക് പ്രിലിമിനറി പരീക്ഷ ഈ വര്ഷം ഓഗസ്റ്റിലും മെയിൻ പരീക്ഷ ഒക്ടോബറിലും നടക്കും. ബാങ്ക് ക്ലർക്ക്, പിഒ, ഓഫീസ് അസിസ്റ്റൻ്റ് തുടങ്ങിയ തസ്തികകളിലേക്കാണ് ബമ്പർ റിക്രൂട്ട്മെൻ്റ് നടത്തുന്നത്. ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം.

പ്രധാന വിവരങ്ങൾ:

ഒഴിവുകൾ: 6128
അപേക്ഷാ യോഗ്യത: ഏത് ബിരുദവും
അപേക്ഷാ തീയതി അവസാനം: 2024 ജൂലൈ 21

അപേക്ഷിക്കുന്ന വിധം:

job vacancies in postal and bank

സ്റ്റാഫ് സെലക്ഷൻ കമ്മീഷനിൽ 8326 ഒഴിവുകൾ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) 8326 തസ്തികകളിലേക്ക് റിക്രൂട്ട്‌മെൻ്റ് ആരംഭിച്ചു. മൾട്ടി ടാസ്‌കിംഗ് (നോൺ-ടെക്‌നിക്കൽ) സ്റ്റാഫ് (MTS), ഹവൽദാർ (CBIC & CBN) തസ്തികകളിലേക്കാണ് നിയമനം. താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. എംടിഎസ്, ഹവൽദാർ തസ്തികകൾക്ക് അപേക്ഷിക്കുന്നതിന്, അപേക്ഷകർക്ക് അംഗീകൃത ബോർഡിൽ നിന്ന് 10-ാം ക്ലാസ് പാസായിരിക്കണം. പ്രായപരിധി: ഹവൽദാർ (സിബിഐസി, സിബിഎൻ):18–27, എംടിഎസ്: 18–25. സംവരണ വിഭാഗത്തിന് പെട്ട ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

പ്രധാന വിവരങ്ങൾ:

തസ്തികകൾ: 8326
അപേക്ഷാ യോഗ്യത: 10-ാം ക്ലാസ് പാസ്
പ്രായപരിധി: 18-27 വയസ്
അപേക്ഷാ തീയതി അവസാനം: 2024 ജൂലൈ 31

അപേക്ഷിക്കുന്ന വിധം:

Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.

Exit mobile version