Site icon

ജോജുവിന്റെ സംവിധാന മികവില്‍ അടിമുടി ട്വിസ്റ്റുമായി’ പണി’

fea 18 min 3

നടനായ ജോജു ജോർജ് ആദ്യമായി സംവിധായകൻ്റെ കുപ്പായമണിയുന്ന ചിത്രമാണ് ‘പണി’. അഞ്ചു ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ജോജുവിന്റെ ആദ്യ സംവിധാന സംരഭമായ പണി ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.

തൃശ്ശൂർ നഗരത്തെ കേന്ദ്രീകരിച്ച് ക്വട്ടേഷൻ പശ്ചാത്തലമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗിരി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. തൃശ്ശൂരിൽ അത്യാവശ്യം ഹോൾഡുള്ളയാളാണ് ഗിരി. കൊലപാതകവും അതിൻറെ സംഭവങ്ങളും ആണ് ഇതിൽ ഉള്ളത്. ത്രില്ലർ മൂഡിലാണ് ചിത്രത്തിൻ്റെ പോക്ക്. ത്രില്ലർ ചിത്രങ്ങൾ തിരഞ്ഞെടുത്ത് കാണുന്നവർക്ക് പണി ദൃശ്യ വിരുന്നൊരുക്കുന്നുണ്ട്. ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത് ജോജു ജോർജ് തന്നെയാണ്. നട്ടെല്ലുള്ള തിരക്കഥ തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. പാളി പോകാൻ സാധ്യത യുള്ള കഥ നട്ടെല്ലുള്ള തിരക്കഥ കൊണ്ട് ഭദ്രമാക്കിയിരിക്കുകയാണ് .

ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കുടുംബന്ധങ്ങളുടെ കൂടി നൂലിൽ കോർത്താണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. എല്ലാ കഥാപാത്രങ്ങൾക്കും തുല്യപ്രാധാന്യം കൂടി ചിത്രം നൽകുന്നുണ്ട്. ത്രില്ലറിനൊപ്പം റിവഞ്ച് കൂടി ഒത്തുചേർന്നപ്പോൾ രണ്ടരമണിക്കൂറോളം പ്രേക്ഷകരെ തിയേറ്ററിൽ പിടിച്ചിരുത്താൻ ചിത്രത്തിന് സാധിച്ചു. വീണ്ടും പണിയിലൂഗിരി എന്ന കേന്ദ്ര കഥാപാത്രം ജോജു ജോർജിന്റെ കൈകളിൽ ഭദ്രമായിരുന്നു. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി മികവ് പുലർത്താൻ ജോജുവിന് സാധിച്ചു. സിനിമയിലെ ഓരോ ഫ്രെയിമിലും ജോജുവെന്ന സംവിധായകൻ്റെ കൈയ്യൊപ്പ് കാണാം.

joju geroge pani movie review

മികച്ച പശ്ചാത്തസംഗീതം, മികച്ച ഛായാഗ്രഹണം എന്നിവ സിനിമയെ വേറിട്ട് നിർത്തുന്ന ഘടകങ്ങളായി മാറി. ചിത്രത്തിൽ ജോജുവിന്റെ നായികയായി എത്തുന്നത് അഭിനയയാണ്. മുൻ ബിഗ്ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങിയവർക്കൊപ്പം അറുപതോളം പുതിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സാഗർ, ജുനൈസ് എന്നിവരുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. തങ്ങൾ അഭിനയിച്ച കഥാപാത്രത്തെ പ്രേക്ഷകരുടെ മനസിൽ ആഴത്തിൽ പ്രതിഷ്‌ഠിക്കാൻ ഇരുവർക്കും സാധിച്ചു. ത്രില്ലർ, റിവഞ്ച് ജോണർ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി ടിക്കറ്റെടുക്കാം പണിക്ക്.

Read also: ‘പരീക്ഷണ കാലമൊക്കെ കഴിഞ്ഞു’, സന്തോഷ നിമിഷം പങ്കുവെച്ചു സഞ്ജു ശിവറാം

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version