കഴിഞ്ഞ സീസൺ അവസാനിച്ചതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനത്ത് മാറ്റം വരുത്തിയത്. കഴിഞ്ഞ 3 വർഷക്കാലം ക്ലബ്ബിനെ പരിശീലിപ്പിച്ച ഇവാൻ വുക്മനോവിച്ചിനെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കുകയായിരുന്നു. പകരം സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറേയെ കേരള ബ്ലാസ്റ്റേഴ്സ് നിയമിക്കുകയായിരുന്നു. (K P Rahul About Head Coach Stahre) അദ്ദേഹത്തിന് കീഴിൽ അത്ര മെച്ചപ്പെട്ട തുടക്കമൊന്നും ഇന്ത്യൻ സൂപ്പർ ലീഗിൽ ഉണ്ടാക്കിയെടുക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.
നാല് മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. ഒരു തോൽവിയും രണ്ട് സമനിലകളും വഴങ്ങി.പക്ഷേ ഒരിക്കലും ക്ലബ്ബ് മോശം പ്രകടനമല്ല നടത്തുന്നത്.മികച്ച രീതിയിൽ കളിക്കുന്നുണ്ട്.ചില പോരായ്മകൾ കൂടി പരിഹരിച്ചു കഴിഞ്ഞാൽ കൂടുതൽ മികച്ച ടീമായി മാറാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും എന്നുറപ്പാണ്. പരിശീലകനായ സ്റ്റാറേ തന്നെ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു.ബ്ലാസ്റ്റേഴ്സ് കൂടുതൽ പുരോഗതി കൈവരിച്ചു എന്ന് അദ്ദേഹം ആവർത്തിക്കുകയും ചെയ്തിരുന്നു.
മലയാളി താരമായ രാഹുൽ കെപിയെ ഈ പരിശീലകൻ സ്ഥിരമായി ഉപയോഗപ്പെടുത്തുന്നുണ്ട്.എന്നാൽ ഗോളുകൾ ഒന്നും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഏതായാലും ഈ പരിശീലകന്റെ പ്രത്യേകതകളെക്കുറിച്ച് രാഹുൽ തന്നെ സംസാരിച്ചിട്ടുണ്ട്. വളരെ സ്ട്രിക്ടായ ഒരു പരിശീലകനാണ് സ്റ്റാറേ എന്നാണ് രാഹുൽ പറഞ്ഞിട്ടുള്ളത്. എല്ലാ താരങ്ങളോടും കൃത്യമായ ആശയവിനിമയം നടത്തുമെന്ന് രാഹുൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ പ്രകാരമാണ്.
Rahul KP 🗣️ “Stahre is one of the coach who made impact in my life, he is very strict coach & demands lot from the players. He talk with every players, he communicate with players who are not playing & tell them reason why they are not playing.” [MEDIAONE] pic.twitter.com/4c02ykdJXE
— KBFC XTRA (@kbfcxtra) October 18, 2024
K P Rahul About Head Coach Stahre
‘ എന്റെ ജീവിതത്തിൽ ഇമ്പാക്ട് ഉണ്ടാക്കിയ ഒരു പരിശീലകനാണ് സ്റ്റാറേ. അദ്ദേഹം വളരെയധികം സ്ട്രിക്ട് ആയിട്ടുള്ള ഒരു പരിശീലകനാണ്.താരങ്ങളിൽ നിന്നും ഒരുപാട് ഡിമാൻഡ് ചെയ്യുന്നു.എല്ലാ താരങ്ങളുമായും അദ്ദേഹം സംസാരിക്കാറുണ്ട്. കളിക്കാത്ത താരങ്ങളുമായി പോലും അദ്ദേഹം ആശയവിനിമയം നടത്താറുണ്ട്.എന്തുകൊണ്ടാണ് അവർക്ക് സ്ഥാനം ലഭിക്കാത്തത് എന്നത് അദ്ദേഹം കൃത്യമായി വിശദീകരിച്ച് നൽകും ‘ഇതാണ് രാഹുൽ പറഞ്ഞിട്ടുള്ളത്.
ഏതായാലും നാളെ നടക്കുന്ന മത്സരത്തിൽ എങ്കിലും ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൊൽക്കത്തയിൽ വച്ചുകൊണ്ട് നടക്കുന്ന മത്സരത്തിൽ മുഹമ്മദൻ എസ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഒരു ശക്തമായ നിരയെ തന്നെ ഇറക്കുമെന്ന് ഈ പരിശീലകൻ ഉറപ്പു നൽകിയിരുന്നു.ക്യാപ്റ്റൻ അഡ്രിയാൻ ലൂണ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായേക്കും.
Read Also : ഞാൻ കണ്ട സ്വപ്പ്നത്തിനാണ് ഇന്ന് ഞാൻ ജീവിക്കുന്നത്; ടൊവിനോ തോമസ്
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.