kajol reveals her beauty tips: സൗന്ദര്യ സംപ്രക്ഷണ കാര്യത്തിൽ എല്ലാ ഭാഷകളിലെ നടിമാരും വളരെ അധികം പ്രാധാന്യമാണ് നൽകുന്നത് . ബോളിവുഡിനെ ഒരു കാലത്ത് പിടിച്ചു കുലുക്കിയ സൗന്ദര്യ ശില്പമാണ് കജോൾ .ശരീര സൗന്ദര്യവും മുഖ സൗന്ദര്യവും കൊണ്ട് എല്ലാ പ്രേക്ഷകരെയും ഒരുപോലെ കൈയിലെടുത്ത നടിയാണ് കജോൾ .21 വയസ്സ് പ്രായമുള്ള മകളുടെ അമ്മയാണെന്ന് കജോളിനെ കണ്ടാൽ ഒരിക്കലും പറയില്ല .മകളെക്കാളും പ്രായം കുറവാണ് എന്നെ കണ്ടാൽ പറയുകയുള്ളൂ .
തന്റെ സൗന്ദര്യ രഹസ്യം വെളുപ്പെടുത്തിയിക്കുകേയാണ് ഇപ്പോൾ കജോൾ . തന്റെ ചർമത്തിന്റെ കാര്യത്തിലും, ആരോഗ്യത്തിന്റെ കാര്യത്തിലുമൊക്കെ കജോൾ കൃത്യമായി ശ്രദ്ധ ചെലുത്താറുണ്ട് .രാത്രിയിൽ കൃത്യസമയത്ത് 8 മണിക്കൂറെങ്കിലും ഉറങ്ങാൻ കജോൾ ശ്രദ്ധിക്കാറുണ്ട്. അത് ആരോഗ്യത്തിന്റെ കാര്യത്തിലും ചര്‍മത്തിന്റെ കാര്യത്തിലും വളരെ സഹായകമാകും .മേക്കപ്പ് നീക്കംചെയ്യാതെ കജോൾ ഒരിക്കലും ഉറങ്ങാറുമില്ല.
അതുപോലെ നമ്മുടെ ചര്‍മത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് സൺസ്ക്രീൻ . കജോൾ ഒരിക്കലും അത് ഒഴുവാക്കാറില്ല .അത് പുറത്ത് പോകുമ്പോഴും വീട്ടിലിരിക്കുമ്പോൾ ആയാലും താരം ഉപയോഗിക്കാറുണ്ട്. ചർമത്തിന് അനുയോജ്യമായ എസ്പിഎഫ് ഉള്ള സൺസ്ക്രീൻ ഉപയോഗിക്കാൻ നടി ശ്രെമിക്കുന്നുണ്ട് .കൂടാതെ കൃത്യമായി മുഖം രണ്ട് തവണയെങ്കിലും കഴുകാനും താരം പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്.ചിട്ടയായ രീതിയിൽ ഉള്ള ഒരു ദിനചര്യ കജോൾ ഇത്രെയും നാളും പിന്തുടർന്നു വരുന്നത് .ക്ലെൻസിങ്, ടോണിങ്, മോയ്സ്ചറൈസിങ് രീതി ഒരിക്കലും കജോൾ ഒഴിവാക്കാറില്ല.
kajol reveals her beauty tips
ചർമത്തെ മൃദുവാക്കുകയും, പാടുകളും മറ്റും അകറ്റി നല്ല തിളക്കം നൽകുകയും ചെയ്യും.ഇങ്ങനെ ഒരു ദിനചര്യ നമ്മളും ചിട്ടയായ രീതിയിൽ കൊണ്ടു പോകേണ്ടതാണ് .ശരീരത്തിൽ കൃത്യമായ രീതിയിൽ ഉള്ള ജലാംശം അത്യാവിഷമാണ് ഇത് ശരീരത്തിന് എപ്പോഴും ഒരു ഉണർവ് തന്നെ നൽകും .ദിവസവും 8 മുതൽ 10 ഗ്ലാസ് വരെ വെള്ളം കജോൾ കുടിക്കാറുണ്ട്.ചർമത്തിന് മാത്രമല്ല നമ്മുടെ ആരോഗ്യത്തിനും ഈ ശീലം ഏറെ നല്ലതാണ്. ഇവ കൂടാതെ കൃത്യമായ ഡയറ്റും താരം പിന്തുടരുന്നതാണെന്ന് ഇപ്പോഴും ചെറുപ്പമായി നിൽക്കാൻ കജോളിനെ സഹായിക്കുന്നത്.
Read also: കാർ അപകടത്തിൽ ഡ്രൈവർക്കെതിരെ കേസ് കൊടുത്തിട്ടില്ല ; പ്രചരിക്കുന്നത് അടിസ്ഥാനവിരുദ്ധ വാർത്തകൾ
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.