Site icon

കാളിദാസ് ജയറാമിന്റെ വിവാഹം :ആദ്യത്തെ കല്യാണക്കുറി തമിഴ് മുഖ്യമന്ത്രി സ്റ്റാലിന് നൽകി ജയറാം

kalidas jayaram wedding invitation

കാളിദാസ് ജയറാം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. കുടുംബത്തോടൊപ്പം തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് നൽകുന്ന കല്യാണ കുറയാണ് കാളിദാസ് ജയറാം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ ജയറാമാണ് സ്റ്റാലിന് കല്യാണക്കുറി നൽകുന്നത്. ആദ്യത്തെ ക്ഷണക്കത്ത് മുഖ്യമന്ത്രി സ്റ്റാലിനാണ് നൽകുന്നത്.

നിരവധി ആശംസകളാണ് കമന്റ് ബോക്സിൽ നിറഞ്ഞിരിക്കുന്നത്.അതേസമയം കല്യാണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ കുടുംബം പങ്കുവെച്ചിട്ടില്ല. മെയ്‌ മാസത്തിൽ ആയിരുന്നു കാളിദാസന്റെ സഹോദരി മാളവികയുടെ വിവാഹം. ആ ദിവസം തന്നെ കാളിദാസ് തന്റെ ഭാവി വധു താരിണിക്ക് താലി കെട്ടുന്ന വീഡിയോ വൈറലായിരുന്നു. താലി കെട്ടുന്നതിന് പിന്നിലായി ജയറാമും ഉണ്ടായിരുന്നു.

kalidas jayaram wedding invitation

എന്നാൽ ഈ വീഡിയോയിൽ അമ്മ പാർവതിയും സഹോദരി മാളവികയും മാളവികയുടെ ഭർത്താവ് നവനീതും ഉണ്ടായിരുന്നില്ല. അന്ന് ഈ വീഡിയോ എറെ വൈറലാവുകയും ചെയ്തിരുന്നു. എന്നാൽ ഈ വീഡിയോക്ക് പിന്നിലെ സത്യം പിന്നീടാണ് ജയറാം വ്യക്തമാക്കിയത്. ഒരു പരസ്യത്തിനു വേണ്ടിയായിരുന്നു അന്ന് ഈ വീഡിയോ ചിത്രികരിച്ചിരുന്നത്. ജയറാം ബ്രാൻഡ് അംബാസിഡർ ആയ വസ്ത്ര ബ്രാൻഡിന്റെ പരസ്യത്തിനായാണ് ഈ വീഡിയോ ചിത്രീകരിച്ചിരുന്നത്.ചെന്നൈയിലെ മോഡലാണ് താരിണി. ഇരുവരുടെയും പ്രണയ വിവാഹമാണ്.

Read also: സീമന്ത രേഖയിലെ സിന്ദൂരം കൈയിലെ കുപ്പിവളകൾ, ചുവന്ന പട്ടുസാരിയിൽ അതിസുന്ദരിയായി നയൻ‌താര

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version