Site icon

ഐ ലവ് യൂ തിയോ, ഉള്ളുലക്കുന്ന കുറിപ്പ് പങ്കുവെച്ചു കല്യാണി പ്രിയദർശൻ

kalyani priyadarshan

നിരവധി ചിത്രങ്ങളിലൂടെ സൗത്ത് ഇന്ത്യൻ പ്രേക്ഷരുടെ ഹൃദയം കവർന്ന നടിയാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശൻ നടി ലിസി എന്നിവരുടെ മകളാണ് താരം. സിനിമ ലോകത്ത് തന്റേതായ ഇടം ഉണ്ടാക്കിയെടുത്ത വ്യക്തി കൂടിയാണ് കല്യാണി. താരം തന്റെ പ്രിയപ്പെട്ട വളർത്തുനായ തിയോയുടെ വിയോഗത്തിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. തിയോയുടെ മരണം തന്നെ തളർത്തി കുറിപ്പ്. കുറിപ്പിനോടൊപ്പം തിയോയുടെ കൂടെയുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

ഈ ആഴ്ച്ചയുടെ തുടക്കത്തിൽ തിയോ വിടപറഞ്ഞു. അന്ന് മുതൽ ഞാൻ തകർന്നിരിക്കുകയാണ്. നല്ലൊരു ഹൃദയത്തിന് ഉടമയായിരുന്നു അവൻ. ചെറിയ ശരീരത്തിൽ വലിയൊരു മനുഷ്യന്റെ ഊർജമുണ്ടായിരുന്നു. വീട്ടുടമയെന്നായിരുന്നു ഞങ്ങളവനെ വിളിച്ചിരുന്നത്. അവന്റെ വീടായിരുന്നു അത്. ഞങ്ങൾ വെറും താമസക്കാരും. സ്റ്റുഡിയോയ്ക്ക് മുന്നിൽ കാവൽ നായയായി ഇരിക്കാൻ അവൻ ആഗ്രഹിച്ചു. അവനെ ഓമനിക്കുന്നവരെ അകത്തേക്ക് കയറ്റിവിടടും. എല്ലാ വേനൽക്കാലത്തും അവന് മോശം ഹെയർകട്ടായിരുന്നു. കാരണം ഗ്രൂമേർസിന് അവനെ എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു.
അന്ന് നിന്റെ നെറ്റിയിൽ ചുംബിക്കുമ്പോൾ അവസാനത്തേതാണെന്ന് അറിഞ്ഞില്ല.

അറിഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ ഇറുക്കിപിടിച്ച് ഒരുപാട് ഉമ്മകൾ തന്നേനെ, കുറച്ചധികം സമയം നിനക്കൊപ്പം ചിലവഴിച്ചേനെ. പക്ഷെ ജീവിതം അത്തരത്തിലൊരു മുന്നറിയിപ്പ് തരില്ലല്ലോ. അവനോട് സ്നേഹം കാണിച്ച എല്ലാവരോടും നിന്ന് നന്ദി പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എന്റെ വേദനയിൽ പങ്കുചേർന്നവരോടും നന്ദി.

തിയോ ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിനക്കൊപ്പം ഞാൻ ഉണ്ടായിരുന്നില്ല. ഞാൻ നിന്നെ സ്നേഹിച്ചിരുന്നു. നിന്റെ അവസാന ദിനങ്ങൾ സമാധാനത്തോടെയാകാൻ ഞാൻ പ്രാർത്ഥിച്ചിരുന്നു. നമ്മുടെ വളർത്തുമൃഗങ്ങൾ കഥകളിലൂടെ ജീവിക്കുമെന്നാണ് ഒരു നല്ല മനുഷ്യൻ എന്നോട് പറഞ്ഞത്. നീ എന്നെന്നും ജീവിക്കും. ഐ ലവ് യു തിയോ. എന്നാണ് കല്യാണി കുറിച്ചത്.

kalyani priyadarshan post about pet dog

പാർവതി തിരുവോത്ത്, രഞ്ജിനി ഹരിദാസ്, അന്നബെൻ, തമിഴ് നടി വിനോദിനി, അരുൺ കുര്യൻ, രജിഷ വിജയൻ തുടങ്ങി നിരവധി പേർ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ഹൃദയവിശാലതയുള്ള ഉടമയക്ക് വളർത്തുമൃഗങ്ങളുടെ വിയോഗം താങ്ങാനാവില്ലെന്ന് ചിലർ കുറിച്ചു.

Read also: എമ്പുരാൻ അഭ്യൂഹങ്ങൾക്കെതിരെ തുറന്നടിച്ചു പ്രിത്വിരാജ്

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version