Site icon

പരിചയപ്പെട്ട കാലം മുതൽ അദ്ദേഹം നിറഞ്ഞ സ്നേഹത്തോടെ എന്റെ മുന്നിലുണ്ട്” : കമൽ ഹാസൻ

kamal hasan

മലയാളത്തിലെ ഏറ്റവും സീനിയർ നടന്മാരിൽ ഒരാളാണ് മധു. സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തിനൊപ്പം തുടങ്ങി മലയാള സിനിമയുടെ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ അഭിനേതാവ്. പ്രേം നസീർ, സത്യൻ, ജയൻ തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പം എഴുപതുകളിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർക്കൊപ്പവും മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഓളവും തീരവും, ചെമ്മീൻ, ഭാർഗവീനിലയം തുടങ്ങി നാന്നൂറോളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

1963ൽ പുറത്തിറങ്ങിയ നിണ മണിഞ്ഞ കാല്പാടുകളാണ് ആദ്യ ചിത്രം. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മധുവിനെ കുറിച്ച് സംസാരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. മധു സിനിമയിലേക്ക് കടന്നുവന്ന അതേസമയത്ത് തന്നെ ബാലതാരമായി താൻ സിനിമയിലെത്തിയിരുന്നെന്നും അന്ന് അദ്ദേഹത്തെ പരിചയപ്പെടാൻ അവസരം കിട്ടിയില്ലെന്നും കമൽ പറഞ്ഞു. ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപൂർവമായിട്ടേ ഒന്നിച്ച് സിനിമകൾ ചെയ്തിട്ടുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ മനസിൽ തനിക്കൊരു പ്രത്യേക സ്ഥാനമുണ്ടെന്നും കമൽഹാസൻ പറഞ്ഞു. ”ദൽഹിയിലെ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠനം കഴിഞ്ഞ് മലയാള സിനിമയിലേക്ക് മധു സാർ കടന്നുവന്ന അതേ കാലയളവിൽ തന്നെയാണ് കെ.എസ്. സേതുമാധവൻ സാറിൻ്റെ ‘കണ്ണും കരളും’ എന്ന സിനിമയിൽ സത്യൻ സാറിൻ്റെ മകനായി ഞാനും സിനിമയിലെത്തിയത്.

kamal hasan speaks about madhu

പക്ഷേ ആ സമയത്ത് മധു സാറിനെ പരിചയപ്പെടാൻ സാധിച്ചിരുന്നില്ല. പരിചയപ്പെട്ട കാലം മുതൽ നിറഞ്ഞ സ്നേഹവുമായി അദ്ദേഹം എനിക്ക് മുന്നിലുണ്ട്”. കമൽ ഹാസൻ കൂട്ടിച്ചേർത്തു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കമൽ ഹാസന്റെതായി പുറത്തിറങ്ങാനുള്ളത്. മണിരത്‌നത്തിനൊപ്പം ഒന്നിക്കുന്ന തഗ് ലൈഫ് പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ്.

Read also: ചുവന്ന ഡ്രെസ്സിൽ മരുഭൂമിയിൽ സൂര്യാസ്തമയം ആസ്വദിക്കുന്ന റോസ് ആയി അഹാന, കയ്യടിച്ചു ആരാധകർ

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version