Site icon

രണ്ടാം പകുതിയിൽ മത്സരത്തിന്റെ ഗതിമാറ്റാൻ കഴിഞ്ഞു, കേരള ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവിനെക്കുറിച്ച് മൈക്കൽ സ്റ്റാറെ

blasters coach

ഈ സീസണിൽ കളിച്ച എവേ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തി കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) കുതിക്കുകയാണ്. നോർത്ത്ഈസ്റ്റ് യുണൈറ്റഡ് (Northeast United), ഒഡിഷ എന്നിവർക്കെതിരെ സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഇന്നലെ നടന്ന മത്സരത്തിൽ മൊഹമ്മദൻസിനെതിരെ വിജയം സ്വന്തമാക്കി. ഒരു ഗോളിന് പിന്നിൽ നിന്നതിനു ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളുകൾ തിരിച്ചടിച്ചു വിജയം നേടിയത്.

മത്സരത്തിന്റെ ഇരുപത്തിയെട്ടാം മിനുട്ടിൽ പെനാൽറ്റിയിലൂടെ മുന്നിലെത്തിയ മൊഹമ്മദൻസ് അതിനു ശേഷം പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. കൃത്യമായ സബ്സ്റ്റിറ്റ്യുഷനുകൾ മൈക്കൽ സ്റ്റാറെ (Kerala Blasters coach) നടത്തിയപ്പോൾ രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു. എതിരാളികളുടെ സമീപനമാണ് തങ്ങളുടെ തിരിച്ചു വരവിനു വഴിയൊരുക്കിയതെന്നാണ് മത്സരത്തിന് ശേഷം പരിശീലകൻ പറഞ്ഞത്.

“രണ്ടാം പകുതിയിൽ ഞങ്ങൾ തിരിച്ചു വരികയും രണ്ടു ഗോളുകൾ നേടുകയും ചെയ്‌തു. ഞങ്ങൾ തീവ്രമായി പോരാടാൻ അവരും കാരണമായിരുന്നു. അവർ പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ഞങ്ങൾ മുന്നേറ്റനിരയിൽ കൂടുതൽ താരങ്ങളെ ഇറക്കുകയും അത് ആക്രമണങ്ങൾ വർധിപ്പിക്കുകയും ചെയ്‌തു. ഈ വിജയം ഞങ്ങൾ അർഹിക്കുന്നുവെന്നാണ് ഞാൻ കരുതുന്നത്.” മൈക്കൽ സ്റ്റാറെ പറഞ്ഞു.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ അലക്‌സാണ്ടർ കൊയെഫ്, രാഹുൽ കെപി എന്നിവരെ പിൻവലിച്ച് ക്വാമേ പെപ്ര, റുവൈ ഹോർമീപാം എന്നിവരെ കളത്തിലിറക്കിയ മൈക്കൽ സ്റ്റാറെയുടെ (Kerala Blasters coach) നീക്കമാണ് കളിയുടെ ഗതി മാറ്റിയത്. കളത്തിലിറങ്ങി മൂന്നാം മിനുട്ടിൽ തന്നെ നോഹയുടെ പാസിൽ നിന്നും സമനില ഗോൾ കണ്ടെത്തിയ പെപ്ര ടീമിന്റെ തിരിച്ചുവരവിനുള്ള ഊർജ്ജം നൽകി.

kerala blasters coach speaks about game

ആദ്യത്തെ മത്സരത്തിൽ പഞ്ചാബിനോട് തോൽവി വഴങ്ങിയതിനു ശേഷം മികച്ച പ്രകടനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് യഥാർത്ഥ പരീക്ഷ അടുത്ത മത്സരമാണ്. ഇരുപത്തിയഞ്ചാം തീയതി കൊച്ചിയിൽ വെച്ച് ബെംഗളൂരുവിനെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. ഈ സീസണിൽ ഒരു മത്സരവും തോൽക്കാതെ, ഒരു ഗോൾ പോലും വഴങ്ങാതെ മികച്ച പ്രകടനം നടത്തുന്ന ടീമാണ് ബെംഗളൂരു എഫ്‌സി (Bengaluru fc).

Read also: ശേഷം വെള്ളിത്തിരയിൽ, മലയാള സിനിമയിൽ അഭിനയിക്കാനുള്ള സാധ്യതയുണ്ടെന്ന് ഇവാൻ വുകോമനോവിച്ച്

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version